Latest

an>

Monday, 10 December 2018

തമിഴ്നാട്


നിലവിൽ വന്ന വർഷം - 1950 ജനുവരി 26

തലസ്ഥാനം - ചെന്നൈ

ഹൈക്കോടതിചെന്നൈ

പ്രധാന നൃത്തരൂപം – ഭരതനാട്യം

പ്രധാന ഉത്സവങ്ങള്‍ - ദീപാവലി, പൊങ്കല്‍



                 

               അടിസ്ഥാന വസ്തുതകള്‍
·       ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാനം
·       ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം
·       ഇന്ത്യയിൽ പ്രാദേശിക പാർട്ടികളുടെ കോട്ട എന്നറിയപ്പെടുന്ന സംസ്ഥാനം
·       കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
·       ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൻ തുണി മില്ലുകൾ ഉള്ള സംസ്ഥാനം
·       നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം
·       തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ നിലവിൽ വന്ന സംസ്ഥാനം (1856)
·       ബ്രിട്ടീഷുകാർക്കെതിരെ കലാപം നടന്ന വെല്ലൂർ (1806) സ്ഥിതി ചെയ്യുന്ന സംസ്ഥാനം
·       ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയായ എൻഎച്ച് 7 ഏറ്റവും കൂടുതൽ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം
                 പ്രധാന വസ്തുതകൾ
·       തമിഴ്നാട് സംസ്ഥാനത്തിന്റെ ആദ്യകാല പേര് - മദ്രാസ്
·       മദ്രാസ് എന്ന പേര് തമിഴ്നാട് എന്ന് മാറ്റിയ വർഷം - 1969
·       ചെന്നൈയുടെ ആദ്യകാലനാമം - മദ്രാസ്
·       മദ്രാസ് പട്ടണത്തിന്റെ സ്ഥാപകൻ - ഫ്രാൻസിസ് ഡേ
·       മദ്രാസ് എന്ന പേര് ചെന്നൈ എന്ന് പുനർനാമകരണം ചെയ്ത് വർഷം - 1996
·       ഒന്നാംലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം - ചെന്നൈ
·       ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് - മറീന ബീച്ച് (ചെന്നൈ)
·       ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത നഗരം - ചെന്നൈ (1986)
·       തെക്കേ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന തുറമുഖം -  ചെന്നൈ തുറമുഖം
·       ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുൻസിപ്പൽ കോർപ്പറേഷൻ - ചെന്നൈ മുൻസിപ്പൽ കോർപ്പറേഷൻ (1688)
·       ചെന്നൈ നഗരത്തിലേക്ക് കൃഷ്ണ നദിയിൽ നിന്ന് ജലം എത്തിക്കാനായി നടപ്പിലാക്കിയ പദ്ധതി - തെലുങ്കു ഗംഗ പ്രോജക്ട്
·       ഇന്ത്യയിൽ ആദ്യമായി സൈബർ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ നഗരം - ചെന്നൈ
·       ഗിണ്ടി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് - ചെന്നൈ
·       ഇന്ത്യയിലെ ആദ്യ സിമൻറ് ഫാക്ടറി ആരംഭിച്ച നഗരം - ചെന്നൈ
·       സെന്റ് ജോർജ് കോട്ട സ്ഥിതിചെയ്യുന്ന നഗരം - ചെന്നൈ
·       ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി കാണപ്പെടുന്ന ക്ഷേത്രം - രാമേശ്വരം ക്ഷേത്രം
തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം - പാമ്പൻ പാലം


തമിഴ്നാട്ടിലെ മേജർ തുറമുഖങ്ങൾ - തൂത്തുക്കുടി, എണ്ണൂര്‍, ചെന്നൈ

ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള മേജർ തുറമുഖം - തൂത്തുക്കുടി

ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം - തൂത്തുകുടി

കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന വ്യക്തി - വി.ഒ ചിദംബരം പിള്ള
എനർജി പോർട്ട് ഓഫ് ഏഷ്യ എന്നറിയപ്പെടുന്ന തുറമുഖം - എണ്ണൂർ

തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം - എണ്ണൂര്‍
·        







·        



     
  •    പട്ടിന് പ്രശസ്തമായ തമിഴ്നാട്ടിലെ സ്ഥലം - കാഞ്ചീപുരം
·       പല്ലവ രാജവംശത്തിന്റെ ആസ്ഥാനം - കാഞ്ചിപുരം
·       കാവേരി നദി ജല തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ - തമിഴ്നാട്, കർണാടക
·       തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം - മധുര
·       മധുരമീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ചതാര് - തിരുമല നായ്ക്കർ
·       മുല്ലപ്പെരിയാർ അണക്കെട്ട് തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ - തമിഴ്നാട്, കേരളം
·       പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്ന പ്രദേശം - നീലഗിരി
·       തമിഴിൽ രാമായണം തയ്യാറാക്കിയത് - കമ്പർ
·       തമിഴ്നാടിന്റെ ക്ലാസിക്കൽ നൃത്തരൂപം - ഭരതനാട്യം
·       ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസിക്കൽ നൃത്തരൂപം - ഭരതനാട്യം
·       പ്രശസ്തയായ ഭരതനാട്യം നർത്തകി - രുക്മിണി ദേവി അരുണ്ഡേൽ
·       ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി -  രുക്മിണി ദേവി അരുണ്ഡേൽ
·       രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത -  രുക്മിണി ദേവി അരുണ്ഡേൽ
·       അഡയാറിൽ രുക്മിണി ദേവി അരുണ്ഡേൽ സ്ഥാപിച്ച നൃത്തവിദ്യാലയം - കലാക്ഷേത്രം
·       ഇന്ത്യയിൽ ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ ആദ്യ സിനിമാനടൻ - എം ജി രാമചന്ദ്രൻ (തമിഴ്നാട്)
·       ഇന്ത്യയിൽ ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ ആദ്യ സിനിമ നടി - ജാനകി രാമചന്ദ്രൻ
·       തമിഴ്നാടിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി - ജാനകി രാമചന്ദ്രൻ
·       തമിഴ്നാട്ടിലെ പ്രധാന അണക്കെട്ടായ മേട്ടൂർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി - കാവേരി
·       ഇന്ത്യയിലെ ഏറ്റവും പഴയ അണക്കെട്ട് - ഗ്രാൻഡ് അണക്കെട്ട് (കല്ലണ)
·       ഗ്രാൻഡ് അണക്കെട്ട് നിർമ്മിച്ചത് - കരികാല ചോളന്‍
·       ഗ്രാൻഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി - കാവേരി
·       തമിഴ്നാട്ടിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ - കുറ്റാലം (ചിറ്റാർ നദി) , തൃപ്പരപ്പ് , ഹൊഗനക്കൽ (കാവേരി നദി) , കാതറിൻ
·       പല്ലവന്മാരുടെ തലസ്ഥാനമായിരുന്ന പ്രദേശം - കാഞ്ചി
·       എപിജെ അബ്ദുൽ കലാം ജനിച്ചത് - രാമേശ്വരം
·       എപിജെ അബ്ദുൽ കലാമിന്റെ അന്ത്യവിശ്രമസ്ഥലം - പെയ്കരിമ്പ്
·       1991 മെയ് 21ന് രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം -  ശ്രീപെരുമ്പത്തൂർ
അച്ചടിക്ക് പ്രശസ്തമായ തമിഴ്നാട്ടിലെ സ്ഥലം -  ശിവകാശി
പടക്ക നിർമാണത്തിന് പേരുകേട്ട തമിഴ്നാട്ടിലെ സ്ഥലം ശിവകാശി
മുട്ട വ്യവസായത്തിന് പേരുകേട്ട തമിഴ്നാട്ടിലെ സ്ഥലം നാമക്കൽ
ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം - ആവഡി

·       ആനി ബസന്റ് നേതൃത്വം നല്‍കിയ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം - അഡയാർ
·       പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാട്ടിൽ നടത്തിയിരുന്ന കാളപ്പോര് - ജെല്ലിക്കെട്ട്
·       ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന നഗരം - കോയമ്പത്തൂർ
·       കോവൈ എന്നറിയപ്പെട്ടിരുന്ന സ്ഥലം - കോയമ്പത്തൂർ
·       ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം - കോയമ്പത്തൂർ
·       കേരളത്തെ കോയമ്പത്തൂരും ആയി ബന്ധിപ്പിക്കുന്ന ചുരം - പാലക്കാട് ചുരം
·       കോയമ്പത്തൂരിലേക്ക് ശുദ്ധജലം എത്തിക്കുന്ന കേരളത്തിലെ ഡാം - ശിരുവാണി ഡാം
·       ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ സർവീസ് നീലഗിരി റെയിൽവേ
·       നീലഗിരി റെയിൽവേ ലൈൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ മേട്ടുപ്പാളയം - ഊട്ടി
·       തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള സുഖവാസകേന്ദ്രം ഊട്ടി



പ്രധാന സ്ഥാപനങ്ങൾ
മദർ തെരേസ വനിതാ സർവകലാശാല - കൊടൈക്കനാൽ
ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം - തിരുച്ചിറപ്പള്ളി
പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം - കൂനൂർ
ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് - ഡിണ്ടിഗൽ
ക്രിസ്ത്യൻ മെഡിക്കൽ കോളേജ് - വെല്ലൂർ

·       ഊട്ടിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം - ദോഡബേട്ട
·       നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം - ഊട്ടി
·       ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം - കന്യാകുമാരി
·       ഇന്ത്യയുടെ തെക്കേ അറ്റത്തെ ജില്ല - കന്യാകുമാരി
·       ഇന്ത്യയുടെ തെക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ - കന്യാകുമാരി
·       വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ എന്നിവ സ്ഥിതി ചെയ്യുന്നത് - കന്യാകുമാരി
·       കിഴക്കിന്റെ അലക്സാൻഡ്രിയ എന്നറിയപ്പെടുന്നത് - കന്യാകുമാരി
·       ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം - മദ്രാസ് മെയിൽ
·       പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആദ്യ സേവിംഗ്സ് ബാങ്ക് എടിഎം സ്ഥാപിതമായ നഗരം - ചെന്നൈ
·       ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് - നീലഗിരി ബയോസ്ഫിയർ റിസർവ്
·       ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ - കാമിനി (കൽപ്പാക്കം)
·       നീലഗിരി മൗണ്ടൻ റയിൽവേ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2005
·       ലിഗ്നൈറ്റിന് പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലം - നെയ് വേലി
·       തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന ആണവനിലയങ്ങൾ - കൂടംകുളം, കൽപാക്കം
·       ഇരുമ്പ് ഉൽപ്പാദനത്തിന്  പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലം - സേലം
·       ഒരു ഇന്ത്യൻ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യ പ്രാദേശിക പാർട്ടി - ഡിഎംകെ
·       ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടിയുടെ സ്ഥാപകൻ - സി.എൻ അണ്ണാദുരൈ
·       ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കർ എന്നറിയപ്പെടുന്ന പ്രമുഖനേതാവ് - കാമരാജ്
·       ഫയർ ബ്രാൻഡ് ഓഫ് സൗത്ത് ഇന്ത്യ  (ദക്ഷിണേന്ത്യയുടെ ദീപശിഖാ വാഹകൻ) എന്നറിയപ്പെടുന്ന നേതാവ് –           എസ്. സത്യമൂർത്തി
·       പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നേതാവ് – ഇ.വി രാമസ്വാമി നായ്ക്കർ
·       വൈക്കം ഹീറോ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി -     ഇ.വി രാമസ്വാമി നായകർ
·       പുരട്ചി തലൈവി എന്ന പേരിൽ അറിയപ്പെടുന്നതാര് - ജയലളിത
·       കലൈഞ്ജർ എന്ന പേരിൽ അറിയപ്പെടുന്നത് - കരുണാനിധി
·       വന്ദേമാതരം തമിഴിലേക്ക് തർജ്ജമ ചെയ്ത കവി - സുബ്രഹ്മണ്യഭാരതി
·       ഓട് വിളയാട് പാപ്പാ എന്ന പ്രശസ്ത തമിഴ് ഗാനത്തിന്റെ രചയിതാവ് - സുബ്രഹ്മണ്യഭാരതി
·       സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ ശിഷ്യനായ തമിഴ് കവി - സുബ്രഹ്മണ്യഭാരതി
·       ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട തമിഴ് കവി - സുബ്രഹ്മണ്യഭാരതി
·       തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് വേദിയായ സ്ഥലം - വേദാരണ്യം
·       തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത വ്യക്തി - സി രാജഗോപാലാചാരി
·       വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി - സി രാജഗോപാലാചാരി
·       ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് - സി രാജഗോപാലാചാരി
·       മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്ന വ്യക്തി –        എ.ആർ റഹ്മാൻ
·       ദക്ഷിണേന്ത്യയിലെ ആദ്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം - മദ്രാസ് (1887)
·       തമിഴ്നാട്ടിൽ നിലവിൽ വരാൻ പോകുന്ന നാലാമത് മേജർ തുറമുഖം - ഇനയം (കുളച്ചൽ)
·       തമിഴ്നാട്ടിലൂടെ പ്രവേശനമുള്ള കേരളത്തിലെ വന്യജീവി സങ്കേതം - പറമ്പിക്കുളം
·       മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കെടുന്ന തമിഴ്നാട്ടിലെ ദേശീയോദ്യാനം - മുതുമല (തമിഴ്നാട്, കേരളം, കർണാടക)
·       പ്രശസ്തമായ തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവ പണികഴിപ്പിച്ചത് - രാജരാജ ചോളൻ ഒന്നാമൻ
·       തമിഴ്നാട്ടിലെ പ്രധാന വന്യ ജീവി സങ്കേതങ്ങൾ - മുതുമല, സത്യമംഗലം, പോയിന്റ് കാലിമർ
                  അപരനാമങ്ങൾ
നീലഗിരിയുടെ റാണി  - ഉദകമണ്ഡലം
മുത്തുകളുടെ നഗരം - തൂത്തുകുടി
തെക്കേ ഇന്ത്യയുടെ ധാന്യപുര  - തഞ്ചാവൂർ
ദക്ഷിണ കാശി - രാമേശ്വരം
ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ - കോയമ്പത്തൂർ
ദക്ഷിണേന്ത്യയുടെ കവാടം - ചെന്നൈ
പട്ടിന്റെ നഗരം - കാഞ്ചീപുരം
ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി - കോയമ്പത്തൂർ
ഡിട്രോയിറ്റ് ഓഫ് ദക്ഷിണേഷ്യ - ചെന്നൈ
ടെക്സ്റ്റൈൽസ് സിറ്റി ഓഫ് ഇന്ത്യ - കോയമ്പത്തൂർ
കോവൈ എന്നറിയപ്പെടുന്ന പ്രദേശം - കോയമ്പത്തൂർ
ചിത്രകാരൻമാരുടെ ഗ്രാമം - ചോളമണ്ഡലം
മിനി ജപ്പാൻ - ശിവകാശി
ആയിരം ക്ഷേത്രങ്ങളുടെ നഗരം - കാഞ്ചീപുരം
ഉത്സവങ്ങളുടെ നഗരം - മധുര
കിഴക്കിന്റെ ഏതൻസ് - മധുര
റോക്ക് ഫോർട്ട് സിറ്റി -  തിരുച്ചിറപ്പള്ളി
തെക്കേ ഇന്ത്യയുടെ ഓക്സ്ഫോർഡ് - തിരുനൽവേലി
തമിഴ്നാടിന്റെ അരിക്കിണ്ണം - തഞ്ചാവൂർ


·       തമിഴ്നാട്ടിലെ പ്രധാന ദേശീയോദ്യാനങ്ങൾ - ഗിണ്ടി,  ഇന്ദിരാഗാന്ധി, പളനി , മുതുമല , വേടന്തങ്കൽ
·       ഇന്ത്യയുടെ ഇരുപത്തിയൊന്നാമത് ആണവോർജ്ജ നിലയം - കൂടംകുളം
·       കൂടംകുളം സ്ഥിതിചെയ്യുന്ന ജില്ല - തിരുനൽവേലി
·       കൂടംകുളം ആണവനിലയത്തിലെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം - റഷ്യ
·       കൂടംകുളം റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം - യുറേനിയം 235
·       കൂടംകുളം ആണവനിലയത്തിനെതിരെ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി - എസ് പി ഉദയകുമാർ
·       ആണവനിലയത്തിനെതിരെ സമരം നടന്ന ഗ്രാമം - ഇടിന്തിക്കര
  തമിഴ്
·       ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ - തമിഴ്
·       ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ - തമിഴ് (2004)
·       തമിഴ് ഭാഷാ സാഹിത്യത്തിലെ സുവർണ്ണകാലഘട്ടം - സംഘകാലഘട്ടം
·       സംഘകാല സാഹിത്യത്തിൻറെ കേന്ദ്രം - മധുര
·       തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്  - തിരുക്കുറൽ
·       ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ തമിഴ്
·       തമിഴ് വ്യാകരണഗ്രന്ഥം - തൊൽക്കാപ്പിയം
·       ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ശിലാലിഖിതങ്ങളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ - തമിഴ്
·       ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദ്രാവിഡ ഭാഷ - മലയാളം
CLEAR CUT
വൈഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം - മധുര
യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം - മഥുര
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം - തമിഴ്നാട് (1997)
മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട്



   


  

No comments:

Post a Comment