Latest

an>

Saturday, 15 December 2018

ആലപ്പുഴ

    


 
v രൂപീകൃതമായ വർഷം - 1957 ആഗസ്റ്റ് 17
v വിസ്തീർണ്ണം – 1414 ച . കെ . മി
v ജനസാന്ദ്രത – 1501 / ച . കെ . മി
v സാക്ഷരതാനിരക്ക് - 96.26%
v സ്ത്രീപുരുഷാനുപാതം - 1100 / 1000
v നിയമസഭാമണ്ഡലങ്ങൾ - 9
v ലോകസഭാമണ്ഡലങ്ങൾ - 2
v താലൂക്കുകൾ - 6


·       കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
·       റിസർവ് വനഭൂമി ഏറ്റവും കുറഞ്ഞ ജില്ല
·       കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല
·       ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത് കഴ്സൺ പ്രഭു ആണ് (1900)
·       ജനസാന്ദ്രത കൂടിയ കേരളത്തിലെ രണ്ടാമത്തെ ജില്ല
·       പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ പ്രോജക്ട് ഉദ്ഘാടനം ചെയ്ത ജില്ല
·       ആലപ്പുഴ പട്ടണത്തിലെ ശില്പി രാജാകേശവദാസൻ ആണ്
·       കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള ജില്ല
·       കേരളത്തിൽ ഏറ്റവും കൂടുതൽ കയർ വ്യവസായം ഉള്ള ജില്ല
·       കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല
·       പട്ടികവർഗ്ഗക്കാർ കുറഞ്ഞ ജില്ല

·       കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ ട്രാവൻകൂർ ലേബർ അസോസിയേഷൻ സ്ഥാപിതമായ വർഷം 1922 (ആലപ്പുഴ)
·       ഇന്ത്യയിലെ ആദ്യത്തെ വനിതാ സൗഹൃദ ഗ്രാമപഞ്ചായത്ത് മാരാരിക്കുളം സൗത്ത്
·       കുടിവെള്ളത്തിന് കേരളത്തിലെ ആദ്യത്തെ വെൻഡിങ് മെഷീൻ സ്ഥാപിതമായത് കുട്ടനാട്

·       വേലകളി എന്ന പരമ്പരാഗത കലാരൂപം ഉടലെടുത്ത ജില്ല
·       ജലോത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
·       കായൽ ടൂറിസത്തിന് പേരുകേട്ട കേരളത്തിലെ ജില്ല
·       കേരളത്തിൽ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിതമായ ജില്ല
·       ഏറ്റവും കൂടുതൽ കടൽ തീരമുള്ള രണ്ടാമത്തെ ജില്ല
·       ജനസാന്ദ്രത കൂടിയ രണ്ടാമത്തെ ജില്ല
·       രാജാ കേശവദാസന്റെ പട്ടണം എന്ന് അറിയപ്പെടുന്ന ജില്ല
·       വഞ്ചിപ്പാട്ട് പ്രസ്ഥാനം രൂപം കൊണ്ട ജില്ല
·       കേരളത്തിലെ ഏക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല

സ്ഥലങ്ങൾ പ്രത്യേകതകൾ
കുട്ടനാട്
·       സമുദ്ര നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമാണ് കുട്ടനാട്
·       സമുദ്രനിരപ്പിൽനിന്നും താഴെയായി നെൽകൃഷി ചെയ്യുന്ന പ്രദേശമാണ് കുട്ടനാട്
·       കേരളത്തിൻറെ നെതർലൻഡ്സ് (ഹോളണ്ട് , ഡച്ച്) എന്നറിയപ്പെടുന്ന പ്രദേശം
·       കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്നത് കുട്ടനാട് ആണ്
·       വേമ്പനാട് കായലിന്റെ തീരത്താണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്
·       പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് കുട്ടനാട് ആണ്
·       കുട്ടനാടിനെ ഇതിഹാസകാരൻ എന്നറിയപ്പെടുന്നത് തകഴി ശിവശങ്കരപ്പിള്ള യാണ്
·       കേരളത്തിൽ ഏറ്റവും കൂടുതൽ ജലഗതാഗതത്തെ ആശ്രയിക്കുന്ന പ്രദേശം കുട്ടനാട് ആണ്
·       കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കാൻ ആരംഭിച്ച പദ്ധതി തണ്ണീർമുക്കം ബണ്ട് , തോട്ടപ്പള്ളി സ്പിൽവേ

ചരിത്ര വസ്തുതകൾ
·       കായംകുളത്തിന്റെ പഴയപേരാണ് ഓടനാട്
·       ഓടനാടിൻറെ ഭാഗമായിരുന്ന പ്രദേശമാണ് മാവേലിക്കര

·       പുറക്കാട് യുദ്ധം നടന്നത് 1746 ലാണ് (മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ)
·       പ്രാചീനകാലത്ത് ബറോക്ക എന്നറിയപ്പെട്ടിരുന്ന പ്രദേശം പുറക്കാട് ആണ്
·       ചെമ്പകശ്ശേരി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു അമ്പലപ്പുഴ
·       ഡച്ച് രേഖകളിൽ ബെറ്റിമെനി എന്ന പേരിൽ പരാമർശിച്ചിരിക്കുന്ന പ്രദേശം കാർത്തികപ്പള്ളി ആണ്
·       പ്രാചീനകാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം തൈക്കൽ


ചമ്പക്കുളം മൂലം വള്ളംകളി
·       ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത് പമ്പാനദിയിലാണ്
·       മലയാളമാസം മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്
·       അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ട് ആണ് ചമ്പക്കുളം വള്ളംകളി വർഷംതോറും നടത്തുന്നത്
·       കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ചമ്പക്കുളം മൂലം വള്ളംകളി ഓടുകൂടിയാണ്

                നെഹ്റു ട്രോഫി വള്ളംകളി
·       നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ചത് 1952ലാണ്
·       വേമ്പനാട്ട് കാലിൻറെ ഭാഗമായ പുന്നമടക്കായലിൽ എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്
·       തുടക്കത്തിൽ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു നെഹ്റു ട്രോഫി വള്ളംകളി അറിയപ്പെട്ടിരുന്നത്
·       ആദ്യ ചാമ്പ്യന്മാർ നടുഭാഗം ചുണ്ടൻ
·       ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായത് കാരിച്ചാൽ ചുണ്ടൻ
·       2017 ലെ നെഹ്റു ട്രോഫി വിജയികൾ  ഗബ്രിയേൽ ചുണ്ടൻ

കായംകുളം
·       കായംകുളത്തിന്റെ പഴയ പേര് ഓടനാട്
·       കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബിൻറെ (KPAC) ആസ്ഥാനം സ്ഥിതിചെയ്യുന്നത് കായംകുളത്താണ്
·       നാഷണൽ കാർട്ടൂൺ മ്യൂസിയം (കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരകം) സ്ഥിതിചെയ്യുന്നത് കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്താണ്
·       കേരളത്തിലെ ആദ്യത്തെ തെർമൽ പവർ പ്ലാൻറ് വന്നത് കായംകുളത്താണ്
·       കായംകുളം തെർമൽ പവർ പ്ലാൻറ് ഇപ്പോൾ അറിയപ്പെടുന്ന പേര്  രാജീവ് ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാൻറ്
·       കായംകുളം തെർമൽ പവർ പ്ലാൻറ് സ്ഥാപിതമായ വർഷം 1999
·       കായംകുളം തെർമൽ പവർ പ്ലാൻറ് ഉപയോഗിക്കുന്ന ഇന്ധനം നാഫ്ത

·       കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത് ആലപ്പുഴ
·       കേരളത്തിലെ ആദ്യത്തെ രജിസ്ട്രേഡ് ഗ്രന്ഥശാല   പി കെ മെമ്മോറിയൽ ഗ്രന്ഥശാല ആലപ്പുഴ
·       പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ്  (തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിളക്കുമാടം) നിലവിൽവന്നത് ആലപ്പുഴ (1862)
·       കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ഉദയ ആലപ്പുഴ
·       കേരളത്തിലെ ആദ്യ കയർ ഗ്രാമം വയലാർ
·       കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ഡാറാസ് മെയിൽ (1859)
·       കേരളത്തിലെ ആദ്യത്തെ സീഫുഡ് പാർക്ക് അരൂർ
·       സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത് കഞ്ഞിക്കുഴി
·       കേരള സ്റ്റുഡൻസ് യൂണിയൻ രൂപവൽക്കരിച്ച വർഷം 1957 ആലപ്പുഴ
·       കേരള സ്റ്റുഡൻസ് യൂണിയൻ റെ ആദ്യ ജനറൽ സെക്രട്ടറി വയലാർ രവി

കൃഷ്ണപുരം കൊട്ടാരം
·       കൃഷ്ണപുരം കൊട്ടാരം നിർമിച്ചത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്
·       കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത് കായംകുളത്ത് കാർത്തികപ്പള്ളിയിൽ ആണ്
·       പ്രസിദ്ധമായ ഗജേന്ദ്രമോക്ഷം ചുമർ ചിത്രം കാണപ്പെടുന്നത് കൃഷ്ണപുരം കൊട്ടാരത്തിൽ ആണ്

അമ്പലപ്പുഴ
·       പ്രാചീന നാമം ചെമ്പകശ്ശേരി
·       വേലകളിയുടെ ജന്മനാട്
·       ആലപ്പുഴ ജില്ലയുടെ സാംസ്കാരിക തലസ്ഥാനം
·       പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ തമ്പുരാനാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു
·       ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമാണ്
·       കേരളത്തിൽ ആദ്യമായി തുള്ളൻ അരങ്ങേറിയത് അമ്പലപ്പുഴ ക്ഷേത്ര നടയിൽ ആണ്


      പായിപ്പാട് വള്ളംകളി
·       അച്ഛൻകോവിൽ നദിയുടെ പോഷകനദിയായ പായിപ്പാട് നദിയിൽ എല്ലാവർഷവും ഓണക്കാലത്താണ് പായിപ്പാട് വള്ളംകളി നടക്കുന്നത്

·       ലോകത്തിലെ ഏറ്റവും നീളം കൂടിയ വള്ളം നടുഭാഗം ചുണ്ടൻ

പാതിരാമണൽ ദ്വീപ്
·       പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് വേമ്പനാട് കായലിലാണ്
·       കുമരകത്തിനും തണ്ണീർമുക്കം ബണ്ട്നും ഇടയിലാണ് പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്
·       വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ദ്വീപാണ് പാതിരാമണൽ
·       അനന്തപത്മനാഭൻ തോപ്പ് എന്നറിയപ്പെടുന്നത് പാതിരാമണൽ ദ്വീപാണ്

ഹരിപ്പാട്
·       കേരളത്തിൻറെ ക്ഷേത്രനഗരം
·       മയൂര സന്ദേശത്തിന് നാട്
·       ദക്ഷിണ പളനി എന്നറിയപ്പെടുന്നത് ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്
·       ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ കാവടി നടക്കുന്നത്

ചേർത്തല
·       പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം ചേർത്തല യാണ്
·       കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക് ചേർത്തല യാണ്

പുന്നപ്ര വയലാർ സമരം
·       പുന്നപ്ര-വയലാർ സമരം നടന്നത് 1946ലാണ്
·       തിരുവിതാംകൂർ ദിവാനായിരുന്ന സർ സിപി രാമസ്വാമി അയ്യർക്കെതിരെയാണ് പുന്നപ്ര-വയലാർ സമരം നടന്നത്
ബീച്ചുകൾ
·       തകഴി രചിച്ച ചെമ്മീൻ എന്ന നോവലിന് പശ്ചാത്തലമായ കടപ്പുറമാണ് പുറക്കാട്
·       തൃക്കുന്നപ്പുഴ തുമ്പോളി തുടങ്ങിയവ ആലപ്പുഴ ജില്ലയിലെ പ്രധാന ബീച്ചുകളാണ്
·       ചാകരക്ക് പ്രസിദ്ധമായ കടപ്പുറങ്ങൾ ആണ് പുറക്കാട് തൃക്കുന്നപ്പുഴ എന്നിവ

·       100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം നെടുമുടി
·       ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം ചന്തിരൂർ
·       കേരളത്തിലെ ആദ്യ സമ്പൂർണ്ണ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത് ചെറിയനാട്
·       ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് യൂണിറ്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത് നൂറനാട് (ചാരുംമൂട്)
·       കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന നൂറനാട്
·       കുമാരകോടി പാലം സ്ഥിതി ചെയ്യുന്ന ജില്ല ആലപ്പുഴ
·       വനദുർഗ്ഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
·       മദർ തെരേസ വള്ളംകളി മത്സരം നടക്കുന്നത് അച്ചൻകോവിൽ ആറിലാണ്
·       വീയപുരത്ത് വെച്ചാണ് അച്ചൻകോവിലാർ പമ്പാനദിയിൽ ചേരുന്നത്
·       ആലപ്പുഴയിലെ ഏക റിസര്‍വ് വനം വീയപുരം

പ്രധാന സ്ഥാപനങ്ങൾ
·       കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കലവൂർ
·       കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കലവൂർ
·       കേരള ജലഗതാഗതത്തിന്റെ ആസ്ഥാനം ആലപ്പുഴ
·       രാജാരവി വർമ്മ കോളേജ് ഓഫ് ഫൈനാർട്ട്സ് മാവേലിക്കര
·       നെല്ല് ഗവേഷണകേന്ദ്രം മങ്കൊമ്പ് കായംകുളം

സ്മാരകങ്ങൾ
·       തകഴി മ്യൂസിയം , തകഴി സ്മാരകം എന്നിവ ആലപ്പുഴയിലെ തകഴിയിലാണ്
·       കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് അമ്പലപ്പുഴയിലാണ്
·       കുമാരനാശാൻറെ അന്ത്യവിശ്രമസ്ഥലം കുമാരകോടി എന്ന സ്ഥലത്താണ്
·       എ ആർ രാജ രാജ വർമ്മയുടെ വസതിയായ ശാരദ മന്ദിരം സ്ഥിതി ചെയ്യുന്നത് മാവേലിക്കരയിലാണ്

·       മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജ ക്ഷേത്രമാണ് മണ്ണാറശ്ശാല ക്ഷേത്രം
·       അർത്തുങ്കൽ പള്ളി  പ്രശസ്തമായ ക്രിസ്തീയ തീർഥാടന കേന്ദ്രമാണ് അർത്തുങ്കൽ പള്ളി
·       ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം കുംഭഭരണി പ്രധാന ഉത്സവമായ കേരളത്തിലെ പ്രസിദ്ധ ദേവിക്ഷേത്രം


1947 ജൂലൈ 25-ന് തിരുവനന്തപുരത്ത് സ്വാതിതിരുനാൾ സംഗീത കോളേജിനു മുന്നിൽ വച്ച് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരിക്കേൽപ്പിച്ച അമ്പലപ്പുഴ സ്വദേശിയായ വിപ്ലവകാരി  ചിദംബര സുബ്രഹ്മണ്യ അയ്യർ  (കെ സി എസ് മണി)

·       ആലപ്പുഴ ജില്ലയിലെ തകഴിക്ക് അടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ഗ്രാനൈറ്റിൽ തീർത്ത പ്രസിദ്ധമായ ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടൻ
·       ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ബുദ്ധമത കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ശ്രീമൂലവാസം

വിശേഷണങ്ങൾ
·       കുട്ടനാടിന്റെ കഥാകാരൻ - തകഴി ശിവശങ്കരപ്പിള്ള
·       വയലാർ സ്റ്റാലിൻ - സികെ കുമാരപ്പണിക്കർ
·       ചുണ്ടൻവള്ളങ്ങളുടെ നാട് - കുട്ടനാട്
·       കേരളത്തിലെ പക്ഷി ഗ്രാമം - നൂറനാട്
·       മയൂരസന്ദേശത്തിൽ നാട് - ഹരിപ്പാട്
·       തുള്ളലിനെ ജന്മദേശം - അമ്പലപ്പുഴ
·       കായംകുളത്തിന് പഴയ പേര് - ഓടനാട്
·       കേരളത്തിൻറെ നെല്ലറ - കുട്ടനാട്

പ്രധാന വ്യക്തികൾ
·       കുര്യാക്കോസ് ഏലിയാസ് ചാവറ - സാമൂഹിക പരിഷ്കർത്താവ്
·       ആറാട്ടുപുഴ വേലായുധ പണിക്കർ - സാമൂഹികപരിഷ്കർത്താവ്
·       പി എൻ പണിക്കർ - ഗ്രന്ഥശാലാ സംഘത്തിൻറെ സ്ഥാപകൻ
·       നവോദയ അപ്പച്ചൻ - സിനിമാ നിർമ്മാതാവ്
·       കെ ആർ ഗൗരിയമ്മ - മുൻ കേരള മന്ത്രി
·       വിഎസ് അച്യുതാനന്ദൻ - മുൻ കേരള മുഖ്യമന്ത്രി
·       എകെ ആൻറണി - മുൻ കേരള മുഖ്യമന്ത്രി
·       തകഴി - നോവലിസ്റ്റ്
·       വയലാർ രാമവർമ്മ - കവി
·       അയ്യപ്പപ്പണിക്കർ - കവി
·       എം കെ സാനു - എഴുത്തുകാരൻ


Ø 44

No comments:

Post a Comment