Latest

an>

Friday 18 January 2019

DEGREE OF COMPARISON PART 1


                                         



താരതമ്യം കുറിക്കേണ്ടപ്പോള്‍ വിശേഷണങ്ങളുടെ രൂപത്തില്‍ മാറ്റം വരുത്തുന്നതിനയാണ് Degree of comparision എന്ന് പറയുന്നത്. ഇത് 3 വിധമാണുള്ളത്.

1.   Positive degree
2.   Comparitive degree
3.   Superlative degree

1.     Positive degree  
  
വിശേഷണങ്ങളുടെ ഏറ്റവും ലഘുവായ രൂപമാണിത്  
eg: His brother is an intelligent boy
He is a tall student
Coffee is not so good as tea


2.     Comparitive degree

Positive degree യേക്കാള്‍ അല്പം ഉയര്‍ന്ന ഡിഗ്രി ആണിത്. രണ്ടോ അതിലധികമോ വ്യക്തികളയോ വസ്തുക്കളയോ താരതമ്യപ്പെടുത്താനാണ് ഉപയോഗിക്കുന്നത് 
eg: This house id bigger than that one
Joy is more intelligent than tony
Iron is more useful than gold

3.     Superlative degree
  
വിശേഷണങ്ങളുടെ ഏറ്റവും ഉയര്‍ന്ന രൂപമാണിത്. മൂന്നോ അതിലധികമോ വ്യക്തികളെയോ വസ്തുക്കളയോ താരതമ്യപ്പെടുത്താനാണ് ഇത് ഉപയോഗിക്കുന്നത്, 
eg: This is the biggest house in this street
The flower is the most beautiful one in this garden
He is the tallest student in this class


സാധാരണയായി ഒരു positive രൂപത്തിനോട് er ചേര്‍ത്ത് comparitive ഉം est ചേര്‍ത്ത് superlative ഉം ഉണ്ടാക്കാന്‍ സാധിക്കുന്നു. superlative ന് മുമ്പായി the എന്നുകൂടി ചേര്‍ക്കെണ്ടാതായിട്ടുണ്ട്

Positive
Comparitive
Superlative
big
bigger
the biggest
small
smaller
the smallest
great
greater
the greatest
fat
fatter
the fattest
thin
thinner
the thinnest


എന്നാല്‍ ചുവടെ പറയുന്നതുപോലയുള്ള വാക്കുകളില്‍ മേല്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ രൂപമാണ് കൈക്കൊള്ളുന്നത്

Positive
Comparitive
Superlative
good/well
better
the best
bad/ill
worse
the worst
little
less, lesser
the least
much/many
more
the most
up
upper
the uppermost
out
outer
the outermost, utmost
far
farther
the farthest

മേല്‍പറഞ്ഞ പ്രസ്താവനകളില്‍ നിന്നും വ്യത്യസ്തമായി ചില വിശേഷണങ്ങള്‍ക്ക് മുമ്പ് more എന്ന് ചേര്‍ത്ത് comparitive ഉം the most എന്ന് ചേര്‍ത്ത് superlative ഉം ഉണ്ടാക്കാന്‍ സാധിക്കും

Positive
Comparitive
Superlative
beautiful
more beautiful
the most beautiful
difficult
more difficult
the most difficult
intelligent
more intelligent
the most intelligent
famous
more famous
the most famous
useful
more useful
the most useful


ഇനി എങ്ങനെയാണ് ഒരു comparitive degree യെ positive degree ആക്കി മാറ്റുന്നതെന്ന് പരിശോധിക്കാം
    
 TYPE -1

Teenu is taller than seenu
ഈ വാക്യത്തില്‍ രണ്ട് പേരെ മാത്രമേ താരതമ്യം ചെയ്യുന്നുള്ളൂ അത്കൊണ്ട് superlative degree ഇവിടെ ഉപയോഗിക്കരുത്. രണ്ടുപേരേ താരതമ്യം ചെയ്യുന്ന ഒരു comparitive degree യെ positive degree ആക്കി മാറ്റുന്നതിന്  ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രാദ്ധിക്കേണ്ടതായിട്ടുണ്ട്

1.   ചോദ്യത്തിലെ than ന് ശേഷമുള്ള വാക്കോ വാക്കുകളോ ആദ്യമെടുത്തെഴുതണം 
2.   അതിന് ശേഷം auxiliary verb എടുത്തെഴുത്തണം 
3.   തുടര്‍ന്ന് not so/ not as എന്ന് എഴുതിയശേഷം Adjective ന്റെ positive രൂപം എഴുതണം . Not so negative sentence കളോടൊപ്പവും as as positive വാക്യങ്ങളോടോപ്പവുമാണ് ഉപയോഗിക്കുന്നത് എന്നിരുന്നാലും as..as ഇപ്പോള്‍ negative/positive വ്യത്യാസമില്ലാതെ ഉപയോഗിച്ചു വരുന്നുണ്ട് 
4.   ഏറ്റവും അവസാനമായി as എന്നുകൂടി എഴുതിയ ശേഷം ചോദ്യത്തില്‍ ആദ്യം നല്‍കിയിരിക്കുന്ന subject കൂടി എഴുതുന്നതോടെ ഉത്തരം പൂര്‍ണ്ണം ആകുന്നു

മേല്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ Teenu is taller than seenuഎന്ന comparitive degree യെ Seenu is not so tall as Teenu എന്ന positive degree ആക്കി മാറ്റാന്‍ കഴിയുന്നു

കൂടുതല്‍ ഉദാഹരണങ്ങള്‍ 
1.   Kolkata is larger than Trivandrum
      Trivandrum is not so large as Kolkata
2.    Computer is more useful than TV
       TV is not so useful as computer
3.    Mango is sweeter than apple
       Apple is not so sweet as mango
4.    Iron is more useful than gold
       Gold is not so useful as iron
5.    Baloon is thinner than  plastc
        Plastic is not so thin as plastic

ചുവടെ പറയുന്ന ചില പ്രധാനപ്പെട്ട വസ്തുതകള്‍ കൂടി മനസിലാക്കുക

1)  than, as ഇവയ്ക്ക് ശേഷം സര്‍വനാമങ്ങളുടെ subject രൂപമാണ്‌ (I, We, You, he, she, it, they) ഉപയോഗിക്കേണ്ടത്  
eg: You are clever than she (is) ഇവിടെ you are clever than her എന്ന് ഉപയോഗിക്കുവാന്‍ പാടില്ല
I have not so books as he (has)
എന്നാല്‍ He gave you more apples than me എന്നത് ശരിയാണ്. ‘than’ ന് ശേഷം ഉപയോഗിക്കുന്ന me, gave എന്ന ക്രിയയുടെ object കൂടിയാണ്.

2)  പ്രായം കൂടിയ/ മുതിര്‍ന്ന എന്നതിനെ കാണിക്കുന്ന ‘Elder , Eldest എന്നിവ സാധാരണയായി ഒരേ കുടുംബത്തിലെ അംഗങ്ങളെ കുറിക്കാന്‍ ആണ് ഉപയോഗിക്കുന്നത്. മറ്റു ആളുകള്‍, വസ്തുക്കള്‍ എന്നിവയെകുറിച് പറയുമ്പോള്‍ Older, Oldest എന്നാണ് ഉപയോഗിക്കേണ്ടത്  
Eg: He  is my elder brother
She is his eldest daughter
Mary is older than martin
This is the oldest bridge in the village 

3)  Perfect, complete, round, square, full തുടങ്ങിയ വിശേഷണങ്ങളില്‍ superlative Degree – യുടെ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതിനാല്‍ ഇവയ്ക്ക് മുന്‍പ്‌ more, most എന്നിവ ചേര്‍ക്കാന്‍ പാടില്ല  
Eg: Her work is perfect എന്നതിന് പകരം Her work is more perfect എന്ന് ഉപയോഗിച്ചാല്‍ അത് തെറ്റാണ്
4)  Superior, inferior, junior, prior, prefer, elder എന്നിവയുടെ അര്‍ത്ഥത്തില്‍ comparative degree ഉള്‍കൊള്ളുന്നു എങ്കിലും ഇവയ്ക്ക് ശേഷം than എന്ന് ഉപയോഗിക്കുവാന്‍ പാടില്ല പകരം to ആണ് ഉപയോഗിക്കേണ്ടത്  
Eg:  I prefer coffee to tea
He is superior to me
My friend Boby is junior to Arun
What happened prior to this
Prof. James is senior to the new principal
He is elder to me 

1 comment:

  1. Look at the statistics of the PSC Result dates of past few years. By seeing those dates, one thing is clear that every year authorities are publishing the PSC result on last week of December mostly on 30th December. This helps us to estimate the expected PSC exam result date and it would be around 29th December 2019 and the time would be around afternoon. The exact date and time details will be updated once authorities give the information. psc result

    ReplyDelete