Latest

an>

Saturday, 19 January 2019

ഗുജറാത്ത്





                                “ഇതിഹാസങ്ങളുടെ നാട്”


നിലവിൽ വന്ന വർഷം - 1960 മെയ് 1

തലസ്ഥാനം ഗാന്ധിനഗര്‍

ഹൈക്കോടതിഅഹമ്മദാബാദ്

പ്രധാന ആഘോഷങ്ങള്‍ – നവരാത്രി, ഹോളി

പ്രധാന നൃത്തരൂപങ്ങള്‍ - ഗര്‍ബ, രാസലീല




                   


               


 അടിസ്ഥാന വസ്തുതകള്‍

·       പ്രാചീനകാലത്ത് ഘുർജരം എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം

·       ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം (1600 കി.മി)

·       ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

·       സംസ്ഥാന രൂപീകരണം മുതൽ  സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം

·       തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം

·       ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ്, നിലക്കടല, പരുത്തി, ബജ്റ എന്നിവ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

·       ഏഷ്യൻ സിംഹങ്ങൾക്ക് പ്രശസ്തമായ ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

·       കടൽത്തറയിൽ നിന്നുള്ള എണ്ണ ഖനനം ആദ്യമായി ആരംഭിച്ച സംസ്ഥാനം

·       ഇന്ത്യയിൽ ആദ്യമായി കാലാവസ്ഥാനിരീക്ഷണ ഡിപ്പാർട്ടുമെന്റ് നിലവിൽ വന്ന സംസ്ഥാനം

·       സോളാർ നയം നിലവിൽ വന്ന ആദ്യ സംസ്ഥാനം

·       ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ധവളവിപ്ലവം ആദ്യമായി ആരംഭിച്ച സംസ്ഥാനം

·       ഇന്ത്യയിലെ ആദ്യ വിൻഡ് ഫാം സ്ഥാപിതമായ സംസ്ഥാനം

·       ഇന്ത്യയിലെ ആദ്യ മറൈൻ പാർക്ക് സ്ഥാപിതമായ സംസ്ഥാനം

·       ഇന്ത്യയിലെ ആദ്യ മിൽക്ക് എടിഎം നിലവിൽ വന്ന സംസ്ഥാനം

·       സിന്ധൂനദീതടസംസ്കാര അവശിഷ്ടങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

·       കൊയാലി എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

·       ഇന്ത്യയിലെ ആദ്യ ഏവിയേഷൻ പാർക്ക് നിലവിൽ വന്ന സംസ്ഥാനം

·       കാർഷിക സൗരോർജ്ജ പദ്ധതി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം


         

             പ്രധാന വസ്തുതകള്‍

·       ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല - കച്ച്

·       ഗുജറാത്തിലെ തപ്തി തടം മുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പർവതനിരകൾ - പശ്ചിമഘട്ടം

·       ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം - ദാമൻ ദിയു

·       ഇന്ത്യയുടെ വജ്ര നഗരം - സൂററ്റ്

·       സൂററ്റിന്റെ പഴയ പേര് - സൂര്യപൂർ

·       താപ്തി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം - സൂററ്റ്

·       ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യമായി ഇന്ത്യയിൽ ഫാക്ടറി ആരംഭിച്ച നഗരം – സൂററ്റ്

·       ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം - ഗാന്ധിനഗർ

·       ഗാന്ധിനഗറിന്റെ ശിൽപി - ലേ കോർബുസിയർ

·       അക്ഷർധാം ക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരം - ഗാന്ധിനഗർ

·       തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേന അക്ഷർധാം ക്ഷേത്രത്തിൽ നടത്തിയ സൈനിക നീക്കം ഓപ്പറേഷൻ - വജ്രശക്തി

·       മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം - പോർബന്തർ

·       മഹാഭാരതത്തിൽ സുധാമ പുരി എന്നറിയപ്പെടുന്നത് - പോർബന്തർ

·       നാവിക പരിശീലന കേന്ദ്രമായ ഐ.എൻ.എസ് സർദാർ പട്ടേൽ സ്ഥിതിചെയ്യുന്ന നഗരം - പോർബന്തർ

·       വഡോദരയുടെ പഴയ പേര് - ബറോഡ

·       ഇന്ത്യയിലെ ആദ്യത്തെ ഇ-ഗവേണ്‍സ് ജില്ല - വഡോദര

·       ഇന്ത്യയിലെ ആദ്യത്തെ നാല് വരി express highway -  അഹമ്മദാബാദ് - വഡോദര

·       ബാങ്ക് ഓഫ് ബറോഡ യുടെ ആസ്ഥാനം - വഡോദര

·       ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം - സഹീർഖാൻ

·       ഇന്ത്യൻ യൂണിയനിൽ ഏറ്റവുമൊടുവിലായി ചേർന്ന നാട്ടുരാജ്യങ്ങൾ - ജുനഗഡ്, ഹൈദരാബാദ്, കാശ്മീർ

·       ദേശീയ നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം - ജുനഗഡ്

·       ഇന്ത്യയിലെ ആദ്യത്തെ തുറമുഖനഗരം - ലോത്തൽ

·       ഗുജറാത്തിലെ ഏറ്റവും വലിയ തുറമുഖം – കാണ്ട്ല

·       ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന്റെ ശിശു എന്നറിയപ്പെടുന്ന തുറമുഖം – കാണ്ട്ല

·       ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം – കാണ്ട്ല

·       ഇന്ത്യയിലാദ്യമായി പ്രത്യേക സാമ്പത്തികമേഖല സ്ഥാപിതമായ തുറമുഖം - കാണ്ട്ല

·       ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം - പിപാവാവ്

·       ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം – മുന്ദ്ര

·       മുന്ദ്ര തുറമുഖത്തിന്റെ നിലവിലെ പേര് - അദാനി പോർട്ട് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ

·       ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ ബീച്ച് - തിത്തൽ ബീച്ച് (ഗുജറാത്ത്)

·       ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രാമം - അകോദര

·       ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടന്ന ഗുജറാത്തിലെ സ്ഥലം - ദണ്ഡി

·       ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം - അലാങ്

·       കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് - അലാങ്

·       ഇന്ത്യയിൽ കാട്ടുകഴുതകളുടെ സംരക്ഷണ കേന്ദ്രം - ലിറ്റിൽ റാൻ ഓഫ് കച്ച്

·       ശ്രീ ശങ്കരാചാര്യർ ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച മഠം - ശാരദാമഠം

·       ഗുജറാത്തിലെ പ്രധാന ജൈനമത ആരാധന കേന്ദ്രം - പാലിക്കാന

·       ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന പാഴ്സികളുടെ ആരാധന കേന്ദ്രം - ഉദ്വാട

·       നാനോ കാർ ഫാക്ടറി സ്ഥാപിതമായ നഗരം - സാനന്ദ്

·       ഇന്ത്യയിൽ പാഴ്സി അഭയാർത്ഥികൾ എത്തിയ ആദ്യ സ്ഥലം - സൻജാൻ

·       സിന്ധൂനദിതട സംസ്കാരത്തിൻറെ അവിശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രദേശം - ലോത്തൽ, ദോളവീര

·       വല്ലഭായ് പട്ടേൽ സമാധി സ്ഥലം - കാരംസാദ്

·       ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം - കത്തിയവാർ

·       ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് - ഗ്യാൻ ഭാരതി (റാൻ ഓഫ് കച്ച്)

·       അഹമ്മദാബാദിന്റെ ആദ്യകാല പേര് - കർണാവതി

·       അഹമ്മദാബാദ് നഗരം പണികഴിപ്പിച്ചത് ഭരണാധികാരി - അഹമ്മദ് ഷാ ഒന്നാമൻ

·       ഇന്ത്യൻ യൂണിയനിൽ ലയിച്ച ആദ്യ നാട്ടുരാജ്യം - ഭാവ്നഗർ

·       ഗുജറാത്തിൽ ഗോധ്ര കൂട്ടക്കൊല നടന്ന വർഷം - 2002

·       ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി - ആനന്ദിബെൻ പട്ടേൽ

·       മുഹമ്മദ് ഗസ്നി ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ച വർഷം - എഡി 1025

·       ഇന്ത്യയിലെ ആദ്യ സൗരോർജ പാർക്ക് - ചരൻക

·       നർമദാ നദി സ്ഥിതി ചെയ്യുന്ന ജലവൈദ്യുതപദ്ധതി - സർദാർ സരോവർ

·       സർദാർ സരോവർ പദ്ധതിക്ക് എതിരെ പ്രവർത്തിക്കുന്ന സംഘടന - നർമ്മദാ ബച്ചാവോ ആന്തോളൻ

·       നർമ്മദ ബച്ചാവോ ആന്തോളൻ സംഘടനയുടെ നേതാവ് - മേധാപട്കർ

·       മേധാപട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി - പീപ്പിൾ പൊളിറ്റിക്കൽ ഫ്രണ്ട്

·       ഗുജറാത്തിലെ പ്രധാന ദേശീയ ഉദ്യാനങ്ങൾ  - ബ്ലാക്ക് ബക്ക് ദേശീയോദ്ധ്യാനം, വൻസാദ ദേശീയോദ്യാനം

·       ഗുജറാത്തിലെ പ്രധാന വന്യ ജീവി സങ്കേതങ്ങൾ - കച്ച്ഡസർട്ട്, നാരായൻ സരോവർ

·       ഗുജറാത്തിലെ പ്രധാന പക്ഷിസങ്കേതങ്ങൾ - തോൾ ലേക്ക് , നൽ സരോവർ



          പ്രധാന സ്ഥാപനങ്ങൾ

·       ബാബാസാഹേബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി -  അഹമ്മദാബാദ്

·       സർദാർ വല്ലഭായി പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി - സൂററ്റ്

·       അമൂൽ  - ആനന്ദ്

·       ഫിസിക്കൽ റിസർച്ച് ലബോറട്ടറി - അഹമ്മദാബാദ്

·       കക്രാപാർ അറ്റോമിക് പവർ സ്റ്റേഷൻ - സൂററ്റ്

·       മിതാപൂർ സോളാർ പവർ പ്ലാന്റ് - ഗുജറാത്ത്

·       ധുവാരൻ തെർമൽ പവർ പ്ലാന്റ് - - ഗുജറാത്ത്

·       ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് - ആനന്ദ്



·       ഗുജറാത്തിലെ പ്രധാന ഹിൽ സ്റ്റേഷൻ - സപുത്താര

·       ഗുജറാത്തിലെ പ്രധാന നൃത്തരൂപങ്ങൾ - ദാണ്ഡിയ, ഗർബ ,  രാസലീല



                      CONFUSING FACT
·       ഇന്ത്യയിലാദ്യമായി ക്ഷീര എടിഎം നിലവിൽ വന്ന സ്ഥലം  - ആനന്ദ് (ഗുജറാത്ത്)
·       കേരളത്തിൽ ആദ്യമായി ക്ഷീര എടിഎം നിലവിൽ വന്ന ജില്ല - എറണാകുളം
·       ദേശീയ ക്ഷീരവികസന ബോർഡിന്റെ ആസ്ഥാനം - ആനന്ദ് (ഗുജറാത്ത്)
·       ദേശീയ ക്ഷീര ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനം - കർണാൽ (ഹരിയാന)



       

            അഹമ്മദാബാദ്

·       ഗുജറാത്തിന്റെ ആദ്യ തലസ്ഥാനം

·       ഗുജറാത്തിന്റെ നിയമ തലസ്ഥാനം

·       ഗുജറാത്തിന്റെ വ്യാവസായിക തലസ്ഥാനം

·       സബർമതി നദി തീരത്തുള്ള നഗരം

·       ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം

·       ഇന്ത്യയുടെ മാഞ്ചസ്റ്റർ , ഡെനിം സിറ്റി എന്നെല്ലാം അറിയപ്പെടുന്ന നഗരം

·       സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളം , പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവ സ്ഥിതി ചെയ്യുന്ന നഗരം

·       ഇന്ത്യയിലാദ്യമായി സ്വന്തമായി റേഡിയോ നിലയം ആരംഭിച്ച സർവകലാശാലയായ സർദാർ പട്ടേൽ സർവകലാശാല സ്ഥിതി ചെയ്യുന്ന നഗരം

·       മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ 1918 ൽ അഹമ്മദാബാദ് മിൽ സമരം നടന്ന നഗരം

·       മൊറാർജി ദേശായിയുടെ സമാധിസ്ഥലമായ അഭയ് ഘട്ട് സ്ഥിതിചെയ്യുന്ന നഗരം

·       ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ സ്ഥിതി ചെയ്യുന്ന നഗരം

·       അദാനി ഗ്രൂപ്പിൻറെ ആസ്ഥാനം

·       ഇന്ത്യയിലെ ആദ്യ യോഗ സർവകലാശാലയായ ലാകുലീഷ് യോഗ സർവകലാശാല സ്ഥിതി ചെയ്യുന്ന നഗരം

                           CLEAR CUT
ഇന്ത്യയുടെ മാഞ്ചസ്റ്റർ - അഹമ്മദാബാദ്
കിഴക്കിന്റെ മാഞ്ചസ്റ്റർ - ഒസാക്ക (ജപ്പാൻ)
തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ - കോയമ്പത്തൂർ
വടക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ - കാൺപൂർ








1 comment:

  1. Great articles and great layout. Your blog post deserves all of the positive feedback it’s been getting.
    train-shedule

    ReplyDelete