Latest

an>

Sunday, 20 January 2019

കെമസ്ട്രിയില്‍ നിന്നും പി.എസ്.സി ആവര്‍ത്തിക്കുന്ന 100 ചോദ്യങ്ങള്‍



1. അസറ്റൈല്‍ സാലിസിലിക് ആസിഡ് എന്നറിയപ്പെടുന്നത് -ആസ്പിരിൻ
2.  കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം - ഹൈഡ്രജൻ
3.  അമോണിയ നിർമ്മിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ
4.  ദ്രാവകാവസ്ഥയിലുള്ള അലോഹം - ബ്രോമിൻ
5.   താഴെ പറയുന്നവയില്‍ പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സിന് ഉദാഹരണം (ജലം, കല്‍ക്കരി, വനസമ്പത്ത്, മത്സ്യം) - കൽക്കരി
6.  തത്വചിന്തകന്റെ കമ്പിളി - സിങ്ക് ഓക്സൈഡ്



7.  ഏറ്റവും ഭാരം കുറഞ്ഞ റേഡിയോ ആക്ടീവ് ഐസോടോപ് –ട്രിഷിയം
8. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന രാസവസ്തു - സിൽവർ ബ്രോമൈഡ്
9. ജലത്തിന്റെ സ്ഥിര കാഠിന്യം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന സംയുക്തം - സോഡിയം കാർബണേറ്റ്
10.  മൂലകം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - റോബർട്ട്  ബോയിൽ

11.  ഉപലോഹത്തിന് ഉദാഹരണങ്ങൾ - ബോറോണ്‍, സിലിക്കണ്‍,   ജെര്‍മേനിയം, ആഴ്സനിക്, ആന്റിമണി, ടെലൂറിയം
12.   തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് – അവഗാഡ്രോ
13. ആറ്റത്തിൻറെ പ്ലം പുഡ്ഡിംഗ് മാതൃക അവതരിപ്പിച്ചത് - ജെ.ജെതോംസൺ
14.  പ്രോട്ടോൺ കണ്ടു പിടിച്ചത് - റുഥർഫോർഡ്
15.  മൂലകത്തിന്റെ ഐഡന്റിറ്റി കാർഡ് എന്നറിയപ്പെടുന്നത് –പ്രോട്ടോൺ
16. ഘന ഹൈഡ്രജൻ എന്നറിയപ്പെടുന്നത് - ഡ്യൂട്ടീരിയം
17.  ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങളാണ് –ഐസോടോൺ
18. അവഗാഡ്രോ സംഖ്യ – 6.022×1023
19. ഏറ്റവും വലിയ ആറ്റം - ഫ്രാൻസിയം
20.  മൂലകങ്ങളെ ത്രികങ്ങൾ ആയി വർഗീകരിച്ചത് – ഡോബറൈനര്‍

21.  അഷ്ടക നിയമം ആവിഷ്കരിച്ചത് - ന്യൂലാന്‍ഡ്സ്
22. ആധുനിക ആവർത്തന പട്ടികയുടെ പിതാവ് – ഹെന്‍ട്രിമോസ്‌ലി
23.  ആവർത്തനപ്പട്ടികയിൽ മുകളിൽ നിന്ന് താഴേക്ക് ആറ്റത്തിന്റെ   വലിപ്പം ........  - കൂടുന്നു
24.   ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ കണ്ടുപിടിച്ചത് - ലിനസ്പോളിങ്
25.  സഹസംയോജക ബന്ധനം ആദ്യമായി അവതരിപ്പിച്ചത് -  ഗിൽബർട്ട് എന്‍ ലെവിസ്
26.   ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന പ്രവർത്തനം ഏത് - ഓക്സീകരണം
27.  ആൽക്കലി ലോഹങ്ങളുടെ ഓക്സീകരണാവസ്ഥ - +1


28.   ജലത്തിൽ സൂക്ഷിക്കുന്ന മൂലകം - വൈറ്റ് ഫോസ്ഫറസ്
29.   ദ്രവണാങ്കം ഏറ്റവും കൂടിയ മൂലകം - കാർബൺ
30.   ക്രിയാശീലത കൂടിയ മൂലകം - ഫ്ലൂറിൻ
31.  ഏറ്റവും സാന്ദ്രത കൂടിയ മൂലകം - ഓസ്മിയം

32.   കൃത്രിമമായി നിർമ്മിച്ച ആദ്യ മൂലകം - ടെക്നീഷ്യം
33.   സോഡിയം സൂക്ഷിക്കുന്നത് - മണ്ണെണ്ണയിൽ
34.   അറ്റോമിക ക്ലോക്കില്‍ ഉപയോഗിക്കുന്ന മൂലകം – സീസിയം
35.   ഹൈഡ്രജൻ കണ്ടുപിടിച്ചത് - ഹെൻറി കാവൻഡിഷ്
36.   ആണവ റിയാക്ടറുകളിൽ ശീതീകാരി - ലിക്വിഡ് സോഡിയം, ജലം, Co2, etc..
37.  ഭൂവൽക്കത്തിൽ കൂടുതലുള്ള ലോഹം - അലൂമിനിയം
38.   അലോഹ ചാലകമാണ് - ഗ്രാഫൈറ്റ്
39.   വള്‍ക്കനൈസേഷന് ഉപയോഗിക്കുന്ന മൂലകം - സൾഫർ
40.   മാലിയബിലിറ്റി ഏറ്റവും കൂടുതലുള്ള ലോഹം - സ്വർണം

41.  ഇൻസുലിനില്‍  കാണപ്പെടുന്ന ലോഹം - സിങ്ക്
42.   അന്തരീക്ഷവായുവിൽ കാണപ്പെടാത്ത അലസവാതകം – റഡോൺ
43.   ഇലക്ട്രിക് ബൾബിൽ നിറക്കുന്ന അലസവാതകം - ആർഗൺ
44.   അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളാണ് - ഗാങ്
45.   ഭാരം കുറഞ്ഞ ലോഹം - ലിഥിയം
46.   ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരം - കൂടുന്നു
47. അമാൽഗം എന്നത് എന്തിന്റെ സംയുക്തമാണ് - മെർക്കുറി
48.   കാന്ത നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹസങ്കരം –അൽനിക്കോ
49.   ജർമൻ സിൽവറില്‍ അടങ്ങിയിട്ടില്ലാത്തത് ഏത് (കോപ്പർ,സിങ്ക്, സിൽവർ, നിക്കൽ) – സില്‍വര്‍
50.   നോൺസ്റ്റിക്ക് പാത്രങ്ങളിൽ ഉപയോഗിക്കുന്നത് - ടെഫ്ലോൺ
51.  ബ്ലീച്ചിങ് പൗഡർ എന്നത് – കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്(കാൽസ്യം ഓക്‌സി ക്ലോറൈഡ്)
52.   ഡ്രൈ ഐസ് എന്നത് - ഖരരൂപത്തിലുള്ള കാർബൺ ഡൈ ഓക്സൈഡ്
53.   രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്നത് - സോഡിയംസിട്രേറ്റ്
54.   പെയിന്റിലും മറ്റും വെള്ള നിറം നൽകാൻ ഉപയോഗിക്കുന്നത് –ടൈറ്റാനിയം ഡൈ ഓക്സൈഡ്
55.   പൊതുവെ വാതകങ്ങൾ ഈർപ്പരഹിതമാക്കാന്‍ഉപയോഗിക്കുന്നത് - കാൽസ്യം ക്ലോറൈഡ്
56.   ഗ്രീൻ വിട്രിയോൾ - ഫെറസ് സൾഫേറ്റ്
57.  സ്മെല്ലിംഗ് സാൾട്ട് - അമോണിയം കാർബണേറ്റ്
58.   ചിലി സാൾട്ട് പീറ്റർ - സോഡിയം നൈട്രേറ്റ്
59.   ബോർഡോമിശ്രിതം ........ ആയി ഉപയോഗിക്കുന്നു –കുമിൾനാശിനി
60.   വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ്

61.  തക്കാളിയിലടങ്ങിയിരിക്കുന്ന ആസിഡ് - ഓക്സാലിക് ആസിഡ്
62.   ഓയിൽ ഓഫ് വിന്റർ ഗ്രീൻ - മീഥൈൽ സാലിസിലേറ്റ്
63.   PH സ്കെയില്‍ ആവിഷ്കരിച്ചത് - സോറൻസണ്‍
64.   രക്തത്തിൻറെ പിഎച്ച് മൂല്യം - 7.4
65.  അലക്കുകാരത്തിന്റെ രാസനാമം - സോഡിയം കാർബണേറ്റ്
66.  ഭാവിയുടെ ലോഹം - ടൈറ്റാനിയം
67. ചിരിപ്പിക്കുന്ന വാതകം - നൈട്രസ് ഓക്സൈഡ്
68.   ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക് - ബേക്കലൈറ്റ്
69.   കൃത്രിമ സിൽക്ക് എന്നറിയപ്പെടുന്നത് – റയോണ്‍
70.  ജിപ്സം സാൾട്ട് രാസപരമായി ....... ആണ് - കാൽസ്യം സൾഫേറ്റ്

71.  കലാമിൻ രാസപരമായി ........ ആണ് - സിങ്ക് കാർബണേറ്റ്
72. തെർമോപ്ലാസ്റ്റിക്കിന് ഉദാഹരണം -  പോളിത്തീൻ, നൈലോൺ, PVC, etc..
73.  റബ്ബർ എന്നത് ....... ന്റെ പോളിമർ ആണ് - ഐസോപ്രീൻ
74. ആദ്യ കൃത്രിമ റബ്ബർ - നിയോപ്രീൻ
75. സിമൻറ് ആദ്യമായി നിർമ്മിച്ചത് - ജോസഫ് ആസ്പിഡിൻ
76.  TNT യുടെ  പൂർണ്ണരൂപം - ട്രൈ നൈട്രോ ടൊളുവിൻ
77. ചതുപ്പ് വാതകം - മീഥേൻ
78.  ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കാനുപയോഗിക്കുന്നത് –കാൽസ്യം കാർബൈഡ്, അസറ്റലീൻ
79   വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - മീഥൈൽ ആള്‍ക്കഹോള്‍ (മെഥനോൾ)
80.   മൃതശരീരം കേടുകൂടാതിരിക്കാൻ ഉപയോഗിക്കുന്നത് –  ഫോര്‍മാൽഡിഹൈഡ് (ഫോര്‍മാലിന്‍)

81.  പുകയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് – നിക്കോട്ടിൻ
82.   ഓറഞ്ചിലെ ഗന്ധത്തിന് കാരണമാകുന്ന എസ്റ്റർ - ഒക്റ്റൈല്‍  അസറ്റേറ്റ്
83.   LPG യിലെ പ്രധാനഘടകം - ബ്യൂട്ടേൻ
84.   LPG യുടെ  ഗന്ധത്തിന് കാരണം - ഈഥൈൽ മെർക്യാപ്റ്റൻ
85.   വാട്ടർ ഗ്യാസ് എന്നത് ഹൈഡ്രജന്റയും ....... ന്റയും മിശ്രിതമാണ് - കാർബൺ മോണോക്സൈഡ്
86.   ബയോഗ്യാസിലെ പ്രധാന ഘടകം - മീഥേൻ
87.      ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് - ലിഗ്നൈറ്റ്
88.   ആദ്യത്തെ കൃത്രിമ പഞ്ചസാര - സാക്കറിൻ
89.   പാലിൽ അടങ്ങിയ പഞ്ചസാര - ലാക്ടോസ്
90.   ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക് - പെനിസിലിൻ

91.  പാരസെറ്റാമോൾ / അസറ്റമിനോഫെൻ എന്നത് ....... ആയി ഉപയോഗിക്കുന്നു - ആന്റി പൈററ്റിക്‌സ്‌
92.   സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് - ഹെൻട്രിബെക്കറേൽ
93.   +ve ചാർജ്ജുള്ള റേഡിയോ ആക്ടീവ് വികിരണം - ആൽഫാകണം
94.   കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പ് - കൊബാൾട്ട് 60


95.   അമ്ല മഴയുടെ പ്രധാന കാരണം - സൾഫർ ഡൈ ഓക്സൈഡ്
96.   ആഗോളതാപനത്തിന് പ്രധാന കാരണമാകുന്ന വാതകങ്ങൾ -കാർബൺ ഡൈ ഓക്സൈഡ്,  മീഥേൻ, CFC,
97.   റഫ്രിജറേറ്ററിലെ കൂളന്റ് - ഫ്രിയോൺ
98.   ഭോപ്പാൽ ദുരന്തത്തിന് കാരണം - മീഥൈൽ ഐസോ സയനേറ്റ്
99.   സമ്പർക്ക പ്രക്രിയയിലൂടെ നിർമ്മിക്കുന്ന ആസിഡ് –സൾഫ്യൂരിക് ആസിഡ്
100.  ആധുനിക കെമിസ്ട്രിയുടെ പിതാവ് - ലാവോസിയർ

1 comment:

  1. The PSC 2019 marksheet will have details such as the subject names, grades and grade points only. Once the original marksheet is issued, it may have the marks obtained in each subject also sometimes. So, wait for the release of it. psc result

    ReplyDelete