v രൂപീകൃതമായ
വർഷം - 1982
നവംബർ 1
v വിസ്തീർണ്ണം
– 2642
ച.കെ.മി
v ജനസാന്ദ്രത
– 452 /
ച.കെ.മി
v സാക്ഷരതാനിരക്ക്
- 96.93%
v സ്ത്രീപുരുഷ
അനുപാതം – 1132
/ 1000
v നിയമസഭാമണ്ഡലങ്ങൾ
- 5
v ലോക്സഭാ
മണ്ഡലങ്ങൾ - 1
v താലൂക്കുകൾ
- 6
·
കേരളത്തിൽ പതിമൂന്നാമതായി
നിലവിൽവന്ന ജില്ലയാണ് പത്തനംതിട്ട
· തെക്കന്‍
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല
·
കേരളത്തിൽ കടൽതീരമില്ലാത്ത
ജില്ലകളിലൊന്നാണ് പത്തനംതിട്ട
·
2011ലെ
സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല
·
ആരാധനാലയങ്ങളുടെ ജില്ല
എന്നറിയപ്പെടുന്നു
·
ഇന്ത്യയിലെ ആദ്യത്തെ പോളിയോ
വിമുക്ത ജില്ല (2011)
·
ഇന്ത്യയിൽ ആദ്യമായി പൂജ്യം
ജനസംഖ്യ വളർച്ചാനിരക്ക് / നെഗറ്റീവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ ജില്ല
·
കേരളത്തിൽ ആദ്യമായി എയ്ഡ്സ്
രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
പടയണി
എന്ന പരമ്പരാഗത കലാരൂപം പ്രചാരത്തിലുള്ള ജില്ല
പടയണി
എന്ന കലാരൂപം ജനകീയമാക്കിയത് കടമ്മനിട്ട രാമകൃഷ്ണൻ
പടയണി
എന്ന കലാരൂപത്തിന് പ്രസിദ്ധമായ ക്ഷേത്രം കടമ്മനിട്ട ദേവി ക്ഷേത്രം
·
കേരളത്തിൽ ഏറ്റവും കൂടുതൽ
റിസർവ് വനങ്ങൾ ഉള്ള ജില്ല
·
ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ
സർട്ടിഫിക്കേഷൻ ലഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ
·
പ്രധാനമന്ത്രിയുടെ പൊതുഭരണ
അവാർഡ് ഇന്ത്യയിൽ ആദ്യമായി നേടിയ ഗ്രാമപഞ്ചായത്ത് ഇരവിപേരൂർ
·
പത്തനംതിട്ട ജില്ലയുടെ ശില്പി
എന്നറിയപ്പെടുന്നത് കെ കെ നായർ
·
പത്തനംതിട്ട ജില്ലയിലെ ഏക
റെയിൽവേ സ്റ്റേഷൻ തിരുവല്ല
·
കേരളത്തിൽ ഏറ്റവും കുറവ്
റെയിൽവേ പാതകൾ ഉള്ള ജില്ല
·
കേരളത്തിലെ ആദ്യത്തെ റിസർവ്
വനം കോന്നി (1888)
·
കേരളത്തിലെ ഏറ്റവും വലിയ വനം
ഡിവിഷൻ റാന്നി
·
പത്തനംതിട്ട ജില്ലയിലെ
താലൂക്കുകൾ തിരുവല്ല , കോഴഞ്ചേരി , അടൂർ , മല്ലപ്പള്ളി , റാന്നി , കോന്നി
സ്ഥലങ്ങൾ പ്രത്യേകതകൾ
ശബരിമല
·
ഇന്ത്യയിലെ പ്രസിദ്ധ ഹൈന്ദവ
തീർത്ഥാടന കേന്ദ്രമാണ് ശബരിമല
·
ശബരിമലയിലെ പ്രധാന പ്രതിഷ്ഠ
അയ്യപ്പൻ
·
ശബരിമല സ്ഥിതി ചെയ്യുന്ന വനം
ഡിവിഷൻ റാന്നി (പെരിനാട് പഞ്ചായത്ത്)
·
ശബരിമലയിലെ മകരവിളക്ക്
മഹോത്സവമാണ് ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്
·
ഏറ്റവും കൂടുതൽ സീസണൽ
വരുമാനമുള്ള ക്ഷേത്രമാണ് ശബരിമല
·
ഇന്ത്യൻ സേന ശബരിമലയില്‍
നിർമ്മിച്ച പാലമാണ് ശരണ സേതു (ബെയിലി പാലം)
·
ശരണ സേതു പാലം
സന്നിധാനത്തെയും ചന്ദ്രനന്ദൻ റോഡിനെയും തമ്മിൽ ബന്ധിക്കുന്നു
·
ശബരിമലയിൽ ആരംഭിച്ച കുടിവെള്ള
പദ്ധതി ശബരി തീർത്ഥം
·
ശബരിമലയും പരിസരവും മാലിന്യമുക്തമാക്കാനുള്ള
കേരളസർക്കാർ പദ്ധതി പുണ്യം പൂങ്കാവനം
·
ഇന്ത്യയിൽ ആദ്യമായി
ടെലിമെഡിസിൻ സംവിധാനം ആരംഭിച്ച ക്ഷേത്രമാണ് ശബരിമല
·
കേരളത്തിലെ ആദ്യ മെഗാ സി - ടെക്
മാലിന്യ സംസ്കരണ പ്ലാൻറ്
സ്ഥാപിതമാകുന്നത് ശബരിമലയിൽ ആണ്
ചരിത്ര വസ്തുതകൾ
·
പന്തളം , പൂഞ്ഞാർ എന്നിവ
പാണ്ഡ്യരാജ്യത്ത് നിന്ന് കേരളത്തിലെത്തിയ രാജവംശങ്ങളാണ്
·
വേലുത്തമ്പി ദളവ
ആത്മഹത്യചെയ്തത് പത്തനംതിട്ട ജില്ലയിലെ മണ്ണടി ക്ഷേത്രത്തിൽ വച്ചാണ്
·
വേലുത്തമ്പി സ്മാരകം
സ്ഥിതിചെയ്യുന്നത് മണ്ണടിയിലാണ്
·
പ്രസിദ്ധമായ കോഴഞ്ചേരി
പ്രസംഗം സി കേശവനും ആയി ബന്ധപ്പെട്ടിരിക്കുന്നു
·
കേരളത്തിലെ ഏറ്റവും നീളം
കൂടിയ രണ്ടാമത്തെ സ്റ്റേറ്റ് ഹൈവേ എസ് എച്ച് 8 മെയിൻ ഈസ്റ്റേൺ ഹൈവേ( പുനലൂർ-മൂവാറ്റുപുഴ
ബന്ധിപ്പിക്കുന്നു)
·
ഒളിമ്പിക്സ് ഫുട്ബോൾ ടീമിൽ
അംഗമായ ആദ്യ മലയാളി കായിക താരം തോമസ് മത്തായി വർഗീസ് (തിരുവല്ല പാപ്പൻ)
·
അയ്യപ്പൻറെ ഉറക്കുപാട്ടായ
ഹരിവരാസനം എന്ന കീർത്തനം രചിച്ചത് കുമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ
മരാമൺ കൺവെൻഷൻ
·
ഏഷ്യയിലെ ഏറ്റവും വലിയ
ക്രിസ്തുമത സമ്മേളനമാണ് മാരാമൺ കൺവെൻഷൻ
·
മരാമൺ കൺവെൻഷൻ ആരംഭിച്ചത് 1895-ലാണ്
·
മരാമൺ കൺവെൻഷൻ സംഘടിപ്പിക്കാൻ
നേതൃത്വം കൊടുത്ത വ്യക്തി പാലക്കുന്നത്ത് എബ്രഹാം മൽപ്പൻ
·
മരാമൺ കൺവെൻഷന് നേതൃത്വം
കൊടുക്കുന്ന സംഘടന മാർത്തോമ ഇവാഞ്ചലിസ്റ്റ് അസോസിയേഷൻ
·
എല്ലാ വർഷവും ഫെബ്രുവരി
മാസത്തിൽ പമ്പാ നദിയുടെ തീരത്താണ് മരാമൺ കൺവെൻഷൻ നടക്കുന്നത്
·
മരാമൺ കൺവെൻഷൻ എട്ടുദിവസം
നീണ്ടു നിൽക്കുന്നു
ചെറുകോൽപ്പുഴ കൺവെൻഷൻ
·
ഇന്ത്യയിലെ പ്രസിദ്ധമായ
ഹിന്ദുമത സമ്മേളനം ആണ് ചെറുകോൽപ്പുഴ കൺവെൻഷൻ
·
എല്ലാ വർഷവും ഫെബ്രുവരി
മാസത്തിലാണ് ചെറുകോൽപ്പുഴ കൺവെൻഷൻ നടക്കുന്നത്
ആറന്മുള
·
പത്തനംതിട്ട ജില്ലയുടെ
സാംസ്കാരിക തലസ്ഥാനമാണ് ആറന്മുള
·
ആറമുളകണ്ണാടിക്ക് പ്രസിദ്ധമായ
സ്ഥലമാണ് ആറൻമുള
·
കേരളത്തിൽനിന്ന് ആദ്യമായി
ബൗദ്ധികസ്വത്തവകാശ അംഗീകാരം ലഭിച്ച ഉത്പന്നം ആറന്മുളകണ്ണാടി
·
രസം ഉപയോഗിച്ചുണ്ടാക്കുന്ന
ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പടികത്തിന് പകരം പ്രത്യേക ലോഹക്കൂട്ട്
ഉപയോഗിച്ചാണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്
·
കേരളത്തിലെ പ്രസിദ്ധ
തീർത്ഥാടന കേന്ദ്രമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം
·
പള്ളിയോടങ്ങൾക്കും വള്ളം
കളിക്കും പേരുകേട്ട സ്ഥലമാണ് ആറൻമുള
·
ആറന്മുള അന്താരാഷ്ട്ര
വിമാനത്താവളം നിർമ്മിക്കുന്നത് കെജിഎസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്
·
കേരള വാസ്തുവിദ്യാഗുരുകുലം
സ്ഥിതിചെയ്യുന്നത് ആറന്മുള
നിരണം
·
മാധവപ്പണിക്കർ ,
ശങ്കരപ്പണിക്കർ , രാമപ്പണിക്കർ എന്നിവരുടെ ജന്മസ്ഥലമാണ് നിരണം (നിരണംകവികൾ)
·
നിരണം പള്ളി നിർമ്മിച്ചത് സെന്റ്
തോമസ് ആണെന്നാണ് വിശ്വാസം
·
താറാവ് വളർത്തൽ കേന്ദ്രം
സ്ഥിതിചെയ്യുന്നത് നിരണത്താണ്
പരുമല
·
പരുമല മാർ ഗ്രിഗോറിയോസ്
പള്ളിയിലെ പ്രധാന ഉത്സവമാണ് ഓർമ്മപ്പെരുന്നാൾ
·
പരുമല തിരുമേനി
എന്നറിയപ്പെടുന്നത് ഗീവർഗീസ് മാർ ഗ്രിഗോറിയസ് ആണ്
·
പരുമല പള്ളി നിർമ്മിച്ചത്
പ്രശസ്ത ശില്പിയായ ചാൾസ് കൊറിയയാണ്
തിരുവല്ല
·
പത്തനംതിട്ട ജില്ലയിലെ ഏക
റെയിൽവേ സ്റ്റേഷൻ തിരുവല്ല
·
ആചാരവിധി പ്രകാരം കേരളത്തിൽ
എല്ലാ ദിവസവും കഥകളി അനുഷ്ഠിക്കുന്ന ക്ഷേത്രമാണ് തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രം
·
കേരളത്തിൽ ഏറ്റവും കൂടുതൽ
കരിമ്പ് കൃഷി ചെയ്യുന്ന താലൂക്ക് തിരുവല്ല
·
ഉണ്ണുനീലി സന്ദേശത്തിൽ
വല്ലവായ് എന്ന് പരാമർശിക്കുന്ന പ്രദേശമാണ് തിരുവല്ല
·
പഴയകാലത്ത്ശ്രീവല്ലപുരം എന്ന
പേരിലും ഇവിടം അറിയപ്പെട്ടിരുന്നു
·
മലയാളത്തിലെ ആദ്യ ആനുകാലിക
പ്രസിദ്ധീകരണം കവനകൗമുദി
·
1904
പന്തളം കേരള വർമയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം കവനകൗമുദി
കൊടുമൺ
·
കേരളത്തിലെ ഏക ചിലന്തി
ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊടുമൺ ആണ്
·
ശ്രീ പള്ളിയറക്ഷേത്രം എന്നാണ്
ചിലന്തി ക്ഷേത്രത്തിൻറെ യഥാർത്ഥ പേര്
·
ആശ്ചര്യചൂഡാമണി ജനിച്ച സ്ത്രീ
ശക്തി ഭദ്രന്റെ ജന്മസ്ഥലമാണ് കൊടുമൺ
ആറന്മുള വള്ളംകളി
·
ഉതൃട്ടാതി വള്ളംകളി
എന്നറിയപ്പെടുന്നത് ആറന്മുള വള്ളംകളി
·
എല്ലാ വർഷവും തിരുവോണം
കഴിഞ്ഞു നാലാം ദിവസമാണ് ആറൻമുള വള്ളംകളി നടക്കുന്നത്
·
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിനു
സമീപം പമ്പാനദിയിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്
·
ജലത്തിലെ പൂരം എന്നാണ്
ആറന്മുള വള്ളംകളി അറിയപ്പെടുന്നത്
കോന്നി
·
പ്രസിദ്ധ ആന പരിശീലന
കേന്ദ്രമാണ് കോന്നി
·
ആനക്കൊട്ടിൽ
സ്ഥിതിചെയ്യുന്നത് കോന്നിയിൽ ആണ്
·
സെൻട്രൽ ഫുഡ് റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് കോന്നി യിലാണ്
·
കേരളത്തിൽ ഏറ്റവും കൂടുതൽ
വോട്ടർമാരുള്ള അസംബ്ലി നിയോജക മണ്ഡലം ആറന്മുള
·
തീർത്ഥാടന ടൂറിസത്തിന്റെ
ആസ്ഥാനം എന്നറിയപ്പെടുന്നത് പത്തനംതിട്ട
·
പന്തളം പട്ടണത്തെ ചുറ്റി
ഒഴുകുന്ന നദി അച്ചൻകോവിലാർ
·
അച്ചൻകോവിലാർ ചുറ്റിയൊഴുകുന്ന
പത്തനംതിട്ട ജില്ലയിലെ ക്ഷേത്രം വലംചുഴി ദേവി ക്ഷേത്രം
കടമ്മനിട്ട
·
പടയണി കലാരൂപത്തിന്
പ്രസിദ്ധമായ പ്രദേശമാണ് കടമ്മനിട്ട
·
പ്രശസ്ത കവി കടമ്മനിട്ട
രാമകൃഷ്ണന്റെ ജന്മസ്ഥലം കടമ്മനിട്ടയാണ്
കവിയൂർ
·
കേരളത്തിലെ ആദ്യ കാർഷിക
വില്ലേജ് കവിയൂർ
·
കേരളത്തിലെ പ്രാചീന മഹാദേവ
ക്ഷേത്രങ്ങളിൽ ഒന്നാണ് കവിയൂർ മഹാദേവക്ഷേത്രം
ഇലവുംതിട്ട
·
മൂലൂർ എസ് പത്മനാഭ പണിക്കരുടെ
സ്മാരകം സ്ഥിതിചെയ്യുന്നത് ഇലവുംതിട്ടയിലാണ്
·
സരസ കവി എന്നറിയപ്പെടുന്നത്
മൂലൂർ എസ് പത്മനാഭ പണിക്കർ ആണ്
ഗവി
·
പത്തനംതിട്ട ജില്ലയിൽ
നിത്യഹരിത വനപ്രദേശമാണ് ഗവി
·
റാന്നി ഡിവിഷനു കീഴിലെ
ഇക്കോടൂറിസം പ്രദേശമാണ് ഗവി
·
ആനയുടെ മുഴുവൻ അസ്ഥിയും
പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം ഗവിയിലാണ്
·
കേരളത്തിലെ ആദ്യ പഞ്ചസാര
ഫാക്ടറി ആയ പമ്പ ഷുഗർ മില്ലിൻറെ ആസ്ഥാനമാണ് മന്നം
·
മന്നം ഷുഗർ മില്ലിൻറെ ആസ്ഥാനം
പന്തളം
·
മഹാത്മാഗാന്ധി ആശ്രമം
സ്ഥിതിചെയ്യുന്നത് ഇലന്തൂർ
·
ഗാന്ധിജിയുടെ ആദർശങ്ങളിൽ
ആകൃഷ്ടനായി 1941
ഇലന്തൂരിൽ മഹാത്മ ഗാന്ധി ആശ്രമം സ്ഥാപിച്ച് സ്വാതന്ത്ര്യസമരസേനാനി ഖാദർ ദാസ് ടിപി
ഗോപാലപിള്ള
·
പൂർണമായും നാമാവശേഷമായ
ചെന്നീർക്കര കോട്ട എന്നറിയപ്പെട്ടിരുന്ന അങ്ങാടിക്കലിലെ മൺ കോട്ട നിർമ്മിച്ചത്
ശക്തിഭദ്രൻ
·
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി-പന്തളം
കെപി രാമൻ പിള്ള
·
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
- പന്തളം കേരളവർമ്മ
·
പത്തനംതിട്ട ജില്ലയിലെ പ്രധാന
ഹിൽ സ്റ്റേഷൻ ചരൽകുന്ന്
·
കേരളത്തിൽ
സ്വകാര്യമേഖലയിലുള്ള ആദ്യ ജലവൈദ്യുത പദ്ധതി മണിയാർ
·
കേരളത്തിൽ വൈദ്യുതി
ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജലവൈദ്യുതപദ്ധതി ശബരിഗിരി പ്രോജക്ട്
·
കേരളത്തിലെ ഏറ്റവും ജനസംഖ്യ
കുറഞ്ഞ താലൂക്ക് മല്ലപ്പള്ളി
·
കാർഷിക ഉത്സവമായ വയൽവാണിഭം
കൊണ്ട് പ്രശസ്തമായ പത്തനംതിട്ടയിലെ സ്ഥലം ഓമല്ലൂർ
·
പ്രശസ്തമായ മലയാലപ്പുഴ ദേവീ
ക്ഷേത്രം സ്ഥിതിചെയ്യുന്നത് പത്തനംതിട്ട
പത്തനംതിട്ട
ജില്ലയിലെ ഇക്കോ ടൂറിസം പ്രോജക്ട് അടവി ഇക്കോ ടൂറിസം പ്രോജക്ട്
o കുട്ടവഞ്ചി
സാഹസിക യാത്രയ്ക്ക് പ്രശസ്തമായ പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രം അടവി
ഇക്കോ ടൂറിസം പ്രോജക്ട്
·
പത്തനംതിട്ട ജില്ലയിലെ പ്രധാന
വെള്ളച്ചാട്ടം പെരുന്തേനരുവി
പ്രധാന നദികൾ
No comments:
Post a Comment