Latest

an>

Monday 10 December 2018

ഉത്തര്‍പ്രദേശ്



  • നിലവിൽ വന്ന വർഷം - 1950 ജനുവരി 26
  • തലസ്ഥാനം - ലഖ്നൗ
  •  ഹൈക്കോടതി  - അലഹബാദ്
  • പ്രധാന നൃത്തരൂപം – കഥക്
  •  പ്രധാന ആഘോഷം – രാംലീല
  •  മുഖ്യമന്ത്രി – യോഗി ആദിത്യനാഥ്


                   അടിസ്ഥാന വസ്തുതകള്‍
·     ബ്രഹ്മർഷി ദേശം, മധ്യദേശം  എന്നീ പേരുകളിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം

·       ഏറ്റവും ജനസംഖ്യ കൂടിയ ഇന്ത്യൻ സംസ്ഥാനം
·       ആര്യവർത്തം എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം
·       ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം (8)
·       ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം
·       ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള ഇന്ത്യൻ സംസ്ഥാനം
·       ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ഇന്ത്യൻ സംസ്ഥാനം
·       ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം
·       ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം
·       ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം
·       ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം
·       ഇന്ത്യയിൽ ലോകസഭാ രാജ്യസഭാ സീറ്റുകൾ കൂടുതലുള്ള സംസ്ഥാനം
·       ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർത്തമാനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം
·       ഇന്ത്യയിൽ ഗ്രാമ നിവാസികൾ കൂടുതലുള്ള സംസ്ഥാനം
·       യുണൈറ്റഡ് പ്രൊവിൻസ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
·       1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം
·       ഗോതമ്പ്, കരിമ്പ്, ബാർലി എന്നിവയുടെ ഉത്പാദനത്തിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം
·       ഗംഗാനദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം
·       വികലാംഗർക്ക് വേണ്ടി സർവകലാശാല തുടങ്ങിയ ആദ്യ സംസ്ഥാനം
·       ഇന്ത്യയിൽ ആദ്യമായി ഡിപിഇപി ആരംഭിച്ച സംസ്ഥാനം
 

·       നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ലക്നൗ

·       ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം - കൊൽക്കത്ത


                    പ്രധാന വസ്തുതകൾ
·       ഉത്തർപ്രദേശിലെ തനതു കലാരൂപം - കഥക്
·       ഉത്തർപ്രദേശിലെ പ്രധാന നൃത്തരൂപങ്ങൾ - രാംലീല, നൗട്ടങ്കി, കജ്രി
·       സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്കിൻറെ ആസ്ഥാനം - ലഖ്നൗ
·       ചൗധരി ചരൺ സിംഗ് വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം - ലക്നൗ
·       സെന്‍ട്രല്‍ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , നാഷണൽ ബൊട്ടാണിക്കലല്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം - ലഖ്നൗ
·       മിതവാദികളും തീവ്രവാദികളും ഒരുമിച്ച് കോൺഗ്രസ് സമ്മേളനം - ലഖ്നൗ (1916)
·       ഗാന്ധിജി നെഹ്റുവിനെ ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം - ലഖ്നൗ സമ്മേളനം (1916)
·       ജവഹർലാൽ നെഹ്റു നാഷണൽ ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ച സ്ഥലം - ലഖ്നൗ
·       ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം – ഗോമതി
·       അയോധ്യ സ്ഥിതി ചെയ്യുന്ന നദീതീരം - സരയു

                       ഫത്തേപ്പൂര്‍ സിക്രി
o  സലീം ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം - ഫത്തേപ്പൂർ സിക്രി 
o  ചെങ്കല്ലിൽ തീർത്ത ഇതിഹാസം - ഫത്തേപ്പൂർ സിക്രി 
o  ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശനകവാടം - ബുലന്ദ് ദർവാസ
o  ഫത്തേപ്പൂർ സിക്രി നിർമ്മിച്ച മുഗൾ രാജാവ് - അക്ബർ
o  ഫത്തേപൂർ സിക്രിയുടെ പ്രവേശനകവാടം - ബുലന്ദ് ദർവാസ
o  ഗുജറാത്ത് കീഴടക്കിയതിന് ഓർമ്മയ്ക്കായി അക്ബർ നിർമ്മിച്ച പ്രവേശനകവാടം - ബുലന്ദ് ദർവാസ
·       അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം - സിക്കന്ദ്ര
·       കൃഷ്ണന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന സ്ഥലം – മഥുര
·       മഥുര സ്ഥിതി ചെയ്യുന്ന നദീതീരം - യമുന
·       ബുദ്ധൻ തന്റെ ആദ്യ മത പ്രഭാഷണം നടത്തിയ സ്ഥലം - സാരാനാഥ്
·       ബുദ്ധൻ അന്തരിച്ച സ്ഥലം - കുശിനഗരം
·       അയോധ്യ സ്ഥിതിചെയ്യുന്ന നഗരം – ഫൈസാബാദ്
·       1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട സ്ഥലം - മീററ്റ്
·       ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന ഏക രാജ്യം - നേപ്പാൾ
·       വിധവകളുടെ നഗരം എന്നറിയപ്പെടുന്ന നഗരം -  വൃന്ദാവൻ
·       ആഗ്രയിൽ യമുന നദിക്കരയിൽ സ്ഥിതിചെയ്യുന്ന വെണ്ണക്കൽ സ്മാരകം - താജ് മഹൽ
·       ആഗ്ര പട്ടണം പണികഴിപ്പിച്ച രാജാവ് - സിക്കന്ദർ ലോധി




·       ഒരു ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത - മായാവതി

·       ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രി - സുചേതാ കൃപലാനി

·       ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഗവർണർ ആകുന്ന ആദ്യ വനിത - സരോജിനി നായിഡു

·       ഉത്തർ പ്രദേശം സ്ഥിതി ചെയ്യുന്ന പ്രധാന ആണവനിലയം - നറോറ
·       ഇന്ത്യയിൽ ആദ്യമായി STD സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ - കാൻപൂർ - ലക്നൗ
·       ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി - ഗോവിന്ദ് വല്ലഭ് പന്ത്
·       ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാല - ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവകലാശാല
·       ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് - അലഹബാദ് ബാങ്ക്
·       ഉത്തര പൂർവ റെയിൽവേയുടെ ആസ്ഥാനം - ഗൊരഖ്പൂർ
·       ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം - ഗൊരഖ്പൂർ
·       ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്ന പ്രധാന ദേശീയോദ്യാനങ്ങൾ - ദുധ്വ , ചന്ദ്രപ്രഭ

                   അലഹബാദ്
o  ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം
o  ഇന്ത്യന്‍ പ്രാമാണിക സമയ രേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം
o  പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം
o  നോർത്ത് സെൻട്രൽ റെയിൽവേ സോണിന്റെ ആസ്ഥാനം
o  കുംഭമേളയ്ക്ക് വേദിയാകുന്ന ഉത്തർപ്രദേശിലെ സ്ഥലം
o  നെഹ്റുവിന്റെ ജന്മഗൃഹമായ ആനന്ദ ഭവൻ സ്ഥിതി ചെയ്യുന്ന നഗരം
o  ഗംഗയും യമുനയും ഭൂമിക്കടിയിലൂടെ ഒഴുകുന്ന സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമം നടക്കുന്ന സ്ഥലം
                
                 കാന്‍പൂര്‍
o  ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരം
o  ഉത്തർപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം
o  ഉത്തർപ്രദേശിന്റെ വ്യാവസായിക തലസ്ഥാനം
o  ഉത്തരേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന നഗരം
o  ഇന്ത്യയുടെ തുകൽ സിറ്റി എന്നറിയപ്പെടുന്ന നഗരം
o  1925 ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം
o  ഗ്രീൻ പാർക്ക് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം
o  ദേശീയ പഞ്ചസാര ഗവേഷണ കേന്ദ്രം , ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് എന്നിവയുടെ ആസ്ഥാനം


·       ഇന്ത്യയുടെ മതപരമായ തലസ്ഥാനം , ഇന്ത്യയുടെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന നഗരം - വാരണാസി
·       ഡീസൽ ലോക്കോമോട്ടീവ് വർക്സ് സ്ഥിതിചെയ്യുന്നത് - വാരണാസി
·       വാരണാസിയിൽ ഹിന്ദു സെൻട്രൽ സ്കൂൾ സ്ഥാപിച്ചത് - ആനി ബസന്റ്
·       ഹിന്ദു സെൻട്രൽ സ്കൂളിനെ യൂണിവേഴ്സിറ്റി ആയി ഉയർത്തിയത് - മദൻമോഹൻ മാളവ്യ
·       വാരണാസിയയും കന്യാകുമാരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത - NH7 (ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാത)



 

 
 


No comments:

Post a Comment