Latest

an>

Tuesday, 15 January 2019

മലയാളം - ശൈലികള്‍

    

·       അകത്തമ്മ ചമയുക - വലിയ മേന്മ നടിക്കുക
·       അക്കരപ്പറ്റുക - വിഷമഘട്ടം തരണം ചെയ്യുക
·       അങ്ങാടി മരുന്നോ പച്ച മരുന്നോ - അറിവില്ലായ്മ
·       അജഗളസ്ഥാനം അസ്ഥാനത്ത് ആയതിനാൽ ആവശ്യമായത്
·       അഞ്ചാം പത്തി - ഒറ്റുകൊടുക്കാൻ സഹായിക്കുന്നവൻ
·       അത്തിപ്പഴത്തോളം - അല്പം
·       അധരാനുകമ്പ – വാക്കില്‍ മാത്രമുള്ള ആനുകൂല്യം
·       അധരവ്യായാമം - വ്യർത്ഥമായ സംസാരം
·       അനന്തൻകാട് - ഭയമുണ്ടാക്കുന്ന സ്ഥലം
·       അന്യം നിൽക്കുക - അവകാശി ഇല്ലാതാകുക
·       അരിയെത്തുക - മരിക്കുക
·       അമ്പലം വിഴുങ്ങുക - മുഴുവനും കൊള്ള ചെയ്യുക

·       അടുക്കള കലഹം - സ്ത്രീകൾ തമ്മിലുള്ള വഴക്ക്
·       അടിക്കല്ല് മാന്തുക - ഉന്മൂലനാശം വരുത്തുക
·       അടുക്കളക്കാര്യം - വീട്ടുകാര്യം
·       അടുക്കള കുറ്റം - ചാരിത്യഭംഗം
·       അടുക്കള മിടുക്ക് - സ്ത്രീകളുടെ സാമർത്ഥ്യം
·       അട്ടിപ്പേറ് - സ്വന്തവും ശാശ്വതവുമായത്
·       അര വൈദ്യൻ ആളെ കൊല്ലി - അല്പജ്ഞാനം ആപത്ത്
·       അഴകിയ രാവണൻ - കെട്ടിയൊരുങ്ങിയ ജളൻ
·       ആകാശകുസുമം - സംഭവിക്കാത്ത കാര്യം
·       ആകാശ കോട്ട കെട്ടുക - മനോരാജ്യം കാണുക
·       ആകാശ പുരാണം - അസത്യ കാര്യം
·       ആകാശ പന്തൽ ഇടുക - അടിസ്ഥാനമില്ലാതെ നിർമ്മിക്കുക
·       ആടു മേഞ്ഞ കാട് - ശൂന്യമായ സ്ഥലം
·       ആലത്തൂർ കാക്ക - ആശിച്ചു കാലം കഴിക്കുന്നവർ
·       ആറാട്ടു കൊമ്പൻ - വലിയ പ്രധാന
·       ഇലയിട്ടു ചവിട്ടുക - അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക
·       ഇലവു കാത്ത കളി - ഫലമില്ലാത്ത കാത്തിരിപ്പ്
·       ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ
·       ഇഞ്ചി കടിക്കുക - ദേഷ്യപ്പെടുക
·       ഉണ്ട ചോറിൽ കല്ലിടുക - നന്ദികേട് കാണിക്കുക
·       ഉലക്ക മേൽ കിടക്കുക - അസാധ്യമായ കാര്യം ചെയ്യുക
·       ഉർവ്വശി ചമയുക - മഹാ സുന്ദരിയെന്ന് ഭാവിക്കുക
·       ഉപ്പുതൊട്ടു കർപ്പൂരംവരെ - സകലതും
·       ഉപ്പു കൂട്ടി തിന്നുക - നന്ദികാണിക്കുക
·       ഉപ്പും ചോറും തിന്നുക - ആശ്രിതനായി കഴിയുക
·       ഊഴിയം നടത്തുക - ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക
·       എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
·       എള്ളു കീറുക - കർശനമായി പെരുമാറുക
·       എട്ടാം പൊരുത്തം - യോജിപ്പില്ലായ്മ
·       എണ്ണിക്കഴിക്ക -  ഉത്കണ്ഠാപൂർവ്വം കാത്തിരിക്കുക
·       ഏട്ടിലെ പശു - പ്രയോഗസാധ്യമല്ലാത്ത വിജ്ഞാനം
·       ഏഴാംകൂലി - അംഗീകാരമില്ലാത്തവൻ
·       ഏറാൻ മൂളുക - എല്ലാം സമ്മതിക്കുക
·       ഓലപ്പാമ്പ് - വ്യർഥ മായ ഭീഷണി
·       ഓട്ടപ്രദക്ഷിണം നടത്തുക - തിടുക്കത്തിൽ കൃത്യം നിർവഹിക്കുക
·       കടലാസുപുലി - വ്യർഥ മായ ഭീഷണി
·       കതിരിന്മേൽ വളം വയ്ക്കുക - കാലംതെറ്റി പ്രവർത്തിക്കുക
·       കരതലാമലകം - വളരെ സ്പഷ്ടമായത്
·       കരണി പ്രസവം - അപൂർവമായ സംഭവം
·       കലക്കി കുടിക്കുക - മുഴുവനും ഗ്രഹിക്കുക
·       കണ്ണടയ്ക്കുക - കണ്ടില്ലെന്ന് നടിക്കുക
·       കണ്ണിൽ പൊടിയിടുക - ചതിക്കുക
·       കണ്ണിൽ മണ്ണിടുക - വഞ്ചിക്കുക
·       കണ്ണിലെ കരട് - സദാ ഉപദ്രവകാരി
·       കാനന ചന്ദ്രിക - ഉപയോഗശൂന്യമായത്
·       കാനൽജലം - തോന്നൽ മാത്രം
·       കിണറ്റിലെ തവള - ലോകപരിജ്ഞാനം കുറഞ്ഞ ആൾ
·       കീരിയുംപാമ്പും - ജന്മ ശത്രുക്കൾ
·       കീറാമുട്ടി - പ്രയാസമേറിയ കാര്യം
·       കുതിര കയറുക - കാരണമില്ലാതെ ഉപദ്രവിക്കുക
·       കുഴിയിലേക്ക് കാൽ നീട്ടുക - പ്രായമായി മരിക്കുക
·       കുളം കോരുക - ഉന്മൂലനാശം വരുത്തുക
·       കുളിക്കാതെ ഈറൻ ചുമക്കുക - കുറ്റം ചെയ്യാതെ ആരോപണവിധേയൻ ആകുക
·       കുടത്തിലെ വിളക്ക് - അറിയപ്പെടാത്ത പ്രതിഭ
·       കുന്തം വിഴുങ്ങുക - അബദ്ധം പിണയുക
·       കൊള്ളിയുന്തുക - അടുക്കളപ്പണി ചെയ്യുക
·       കോമരം തുള്ളുക - പരപ്രേരണ കൊണ്ട് എന്തും പ്രവർത്തിക്കുക
·       കോയിത്തമ്പുരാൻ ഭാര്യയുടെ - വരുതിയിൽ നിൽക്കുന്ന ഭർത്താവ്
·       ചക്രം ചവിട്ടുക - കഠിനമായി ബുദ്ധിമുട്ടുക
·       ചക്രശ്വാസം വലിക്കുക - അത്യധികം വിഷമിക്കുക
·       ചക്കിനു വച്ചത് കൊക്കിന് കൊള്ളുക - ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് നടക്കുക
·       ചാക്കിട്ടു പിടുത്തം - സ്വാധീനത്തിൽ വരുത്തുക
·       ചാണക്യ സൂത്രം - കൗശല വിദ്യ
·       ചുവപ്പുനാട - അനാവശ്യമായ കാലതാമസം
·       ചെണ്ട കൊട്ടിക്കുക - പരിഹാസ്യനാക്കുക
·       ചെവി കടിക്കുക - തെറ്റിദ്ധരിപ്പിക്കുക
·       മ്പു തെളിയുക - കാപട്യം പുറത്താകുക
·       തലയണമന്ത്രം - രഹസ്യമായ ദുർബോധനം
·       താളത്തിൽ ആകുക - പതുക്കെയാകുക
·       താളി പിഴിയുക - ദാസ്യവൃത്തി ചെയ്യുക
·       അരി എണ്ണുക - നിഷ്ഫലമായ പ്രവർത്തി ചെയ്യുക
·       തെക്കോട്ടു - പോവുക മരിക്കുക
·       ദന്തഗോപുരം - സാങ്കല്പിക സ്വർഗം
·       ദീപാളി കുളിക്കുക - ധൂർത്തടിച്ച് നശിക്കുക
·       ധനാശിപാടുക - അവസാനിപ്പിക്കുക
·       നക്ഷത്രമെണ്ണുക - വളരെ ബുദ്ധിമുട്ടുക
·       നക്രബാഷ്പം - കള്ളക്കണ്ണീർ
·       നക്കി കൊല്ലുക - സ്നേഹിച്ചു ചതിക്കുക
·       നെല്ലിപ്പടി കാണുക - അടിയറ്റം കാണുക
·       പഞ്ചായത്ത് പറയുക - മധ്യസ്ഥം വഹിക്കുക
·       പത്താം നമ്പർ - വളരെ ഗുണം കുറഞ്ഞ
·       പള്ളിയറയിലെ കള്ളൻ - ഉന്നതസ്ഥാനങ്ങളിലെ കള്ളൻ
·       പമ്പരം ചുറ്റിക്കുക - പരിഭ്രമിപ്പിച്ചു കഷ്ടപ്പെടുത്തുക
·       പന്ത്രണ്ടാം മണിക്കൂർ - അവസാനനിമിഷം
·       പാഷാണത്തിൽ കൃമി - മഹാ ദുഷ്ടൻ
·       പുസ്തകപ്പുഴു - പ്രായോഗികജ്ഞാനം ഇല്ലാത്തവൻ
·       പൂച്ചു തെളിയുക - വാസ്തവം വെളിപ്പെടുക
·       ഭൈമീകാമുകൻമാർ - സ്ഥാനമോഹികൾ
·       മണ്ണാന്റെ കഴുത - സ്വൈരം കെട്ട ജീവിതം
·       മഞ്ഞൾ പറിക്കുക - നാണിച്ചു പോകുക
·       മുഖത്ത് കരി തേക്കുക - നാണക്കേടുണ്ടാക്കുക
·       മുയൽ കൊമ്പ് - ഇല്ലാത്ത വസ്തു
·       വനരോദനം - നിഷ്പ്രയോജനമായ സങ്കടം പറച്ചിൽ
·       സിംഹാവലോകനം - ആകെ കൂടി നോക്കുക
·       സുഗ്രീവാജ്ഞ - അലംഘനീയമായ കല്പന
·       ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക
·       ശ്ലോകത്തിൽ കഴിക്കുക - വളരെ ചുരുക്കി പറയുക
·       ശവത്തില്‍ കുത്തുക – അവശനെ ഉപദ്രവിക്കുക
·       ഏടുകെട്ടുക – പഠിത്തം അവസാനിപ്പിക്കുക
·       അമരക്കാരന്‍ - മാര്‍ഗ്ഗ ദര്‍ഷകന്‍
·       വിഷകന്യക – നാഷകാരിണി
·       കുംഭകോണം – അഴിമതി
·       തീപ്പെടുക – മരിക്കുക
·       ഗോപി തൊടുക - വിഭലമാകുക
·       ആനമുട്ട – ഇല്ലാത്തവസ്തു


No comments:

Post a Comment