Latest

an>

Wednesday, 5 December 2018

കെ.എ .എസ് പരീക്ഷാഘടനയെത്തി

ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ കാത്തിരുന്ന  കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (KAS) പരീക്ഷയുടെ  ഘടന പി.എസ്.സി തയ്യാറാക്കി. പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളാണ് ഉണ്ടാവുക: ഒബ്ജെക്ടീവ് പരീക്ഷയായ പ്രിലിമിനറി, വിവരണാത്മക പരീക്ഷയായ മെയിൻസ്, ഇന്റർവ്യൂ എന്നിവയാണവ.

Preliminary  (പ്രാഥമിക പരീക്ഷ) -  200 മാർക്ക്

പ്രിലിമിനറി പരീക്ഷയിൽ രണ്ട് പേപ്പറുകളാവും ഉണ്ടായിരിക്കുക. രണ്ടു പരീക്ഷകൾക്കുമായി നൂറുവീതം ചോദ്യങ്ങളുണ്ടാവും.  ഒരേ ദിവസം തന്നെയാവും രണ്ടു പരീക്ഷകളും നടത്തുക. ബിരുദനിലവാരമുള്ള രണ്ടു  പരീക്ഷകളും   ഒ.എം.ആർ. മാതൃകയിലായിരിക്കും.   ഇവയിൽ വിജയിക്കുന്നവർക്ക് മുഖ്യപരീക്ഷയെഴുതാം.

Mains (മുഖ്യപരീക്ഷ)-  450 മാർക്ക്

വിവരണാത്മക പരീക്ഷയായ മെയിൻസിൽ മൂന്നു പേപ്പറുകൾ ഉണ്ടായിരിക്കും. ഓരോ പേപ്പറിനും 150 വീതം മൊത്തം 450 മാർക്കിനാവും മെയിൻസ്  പരീക്ഷ നടക്കുക. മൂന്നു പേപ്പറുകൾ താഴെ പറയുന്നവയാണ്:

Paper 1: ശാസ്ത്രവിഷയങ്ങൾ (150)
Paper 2: മാനവിക വിഷയങ്ങൾ (150 )
Paper 3: കേരളപഠനം (150 )

മൂന്നു പേപ്പറിനും  നിശ്ചിതമാർക്ക് നേടി വിജയിക്കുന്നവർ അഭിമുഖത്തിന് അർഹത നേടും.

അഭിമുഖം 50 മാർക്കിനായിരിക്കും.

പരീക്ഷാഘടനയുടെ വിശദാംശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാനിരിക്കുകയാണ്. സർക്കാർ അനുമതി നൽകുന്നത്തോടെ പരീക്ഷാ നടത്തിപ്പിനുള്ള നടപടികൾ ആരംഭിക്കും. ഡിസംബറിൽ തന്നെ പരീക്ഷയ്ക്കുള്ള പി.എസ് .സി വിജ്ഞാപനം ഉണ്ടാവും.

No comments:

Post a Comment