പി. എസ്. സി പരീക്ഷകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ മാര്‍ക്ക് ലഭിക്കാന്‍
വളരെ സഹായിക്കുന്ന ഒന്നാണ് article. എന്നാല്‍ ഒന്ന് ഇരുത്തി ചിന്തിച്ചില്ലെങ്കില്‍ മാര്‍ക്ക്
കളഞ്ഞ് കുളിക്കാനും ഇത് ധാരാളം ആണെന്ന കാര്യം മറക്കരുത്.
a, an, the എന്നിവയാണ് article ആയി അറിയപെടുന്നത്.
‘ഒരു’ എന്ന അര്‍ത്ഥത്തിലാണ് a/
an ഉപയോഗിക്കുന്നത്. Single countable number – ന് മുന്നിലായാണ് a/ an
ഉപയോഗിക്കുന്നത്. എണ്ണാന്‍ കഴിയാത്തവയുടെ പേരിനു മുന്നില്‍ a/ an
ഉപയോഗിക്കരുത്. ആ, ഈ എന്നീ അര്‍ത്ഥമാണ് ‘the’ നല്‍കുന്നതെങ്കിലും
മിക്ക സ്ഥലത്തും ഈ വാക്ക് അര്‍ത്ഥമില്ലാതെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ
ഇതിന്റെ പ്രയോഗത്തില്‍ അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. an, a എന്നിവ
indefinite article എന്നും ‘the’
definite article എന്നും അറിയപെടുന്നു.
INDEFINITE ARTICLE
§ ഒരു വാക്കിന്റെ ഉച്ചാരണം തുടങ്ങുന്നത് a, e, i, o, u എന്നീ സ്വര ശബ്ദ (vowels) ത്തിലേതെങ്കിലും ഒന്നാണെങ്കില്‍ ആ വാക്കിന് മുന്നില്‍ ‘an’ ആണ്
ചേര്‍ക്കേണ്ടത്.
ഉദാഹരണം: an apple, an doctor, an elephant, an example, an
industrialist, an orange, an umpire
§ 'H’ –
തുടങ്ങുന്ന ചില വാക്കുകളുടെ ഉച്ചാരണം ആരംഭിക്കുന്നതും സ്വരശബ്ദത്തിലാണ്. അത്തരം
വാക്കുകളുടെ മുന്നിലും ‘an’ ആണ് ഉപയോഗിക്കേണ്ടത്.
ഉദാഹരണം: an honest man, an hier, an hour, an hotel
f, h, l, m, n,
r, s, x എന്നീ consonant
അക്ഷരങ്ങളില്‍ തുടങ്ങുന്ന short
form - കളുടെ ഉച്ചാരണം സ്വരശബ്ദത്തിലായതിനാല്‍ അവയുടെ
മുന്നിലും ‘an’ ആണ് ഉപയോഗിക്കേണ്ടത്.
ഉദാഹരണം: an FIR, an HOD, an LTTE leader, an LCD TV, an MLA, an
NRI, an RTO, an SI, an X- ray filim
§ ഒരു വാക്കിന്റെ ഉച്ചാരണം consonant
(വ്യഞ്ജന ശബ്ദം) ല്‍ ആരംഭിച്ചാല്‍ ആ വാക്കിന് മുന്നില്‍ ‘a’ ആണ്
ചേര്‍ക്കേണ്ടത്.
ഉദാഹരണം: a doctor, a teacher, a student, a book, a tree, a
purse
§ ചുവടെ കൊടുത്തിരിക്കുന്ന വാക്കുകള്‍ ആരംഭിക്കുന്നത്
സ്വരാക്ഷരം കൊണ്ട് തന്നെയാണെങ്കിലും
അവയുടെ ഉച്ചാരണം വ്യഞ്ജന ശബ്ദത്തിലായതിനാല്‍ അവയുടെ മുന്നില്‍ ‘a’ ആണ്
ചേര്‍ക്കേണ്ടത്.
ഉദാഹരണം: a onion, a university, a one eyed man, a European, a
ewe
§ ഏതെങ്കിലുമൊരു നാമ (noun) ത്തിന്
മുന്നില്‍ വിശേഷണം (adjective) വരുന്നെങ്കില്‍ അതിന് മുന്നില്‍ a/ an
ചേര്‍ക്കണം.
ഉദാഹരണം: He
is an old student of this institution
I saw a beautful
girl on the road
§ എണ്ണുവാന്‍ കഴിയുന്ന വസ്തുക്കളെ കുറിച്ച് പറയുമ്പോള്‍ ആ വാക്യത്തില്‍
‘such’
വരുന്നെങ്കില്‍ such കഴിഞ്ഞാലുടന്‍ a/ an ചേര്‍ക്കണം. അതുപോലെ ‘what’ ന്
ശേഷം ഒരു article ഉപയോഗിക്കേണ്ടതായിട്ട് ഉണ്ടെങ്കില്‍ a/ an
ഉപയോഗിക്കണം.
ഉദാഹരണം:
I don’t like such a bike
He doesn’t want
such a job
What ab idea,
setji
What a shame
ഒരു വിശേഷണ പദത്തിനു
മുന്നില്‍ ‘so’ വന്നാല്‍ ആ വിശേഷണത്തിനുശേഷം a/ an
ഉപയോഗിക്കണം.
ഉദാഹരണം: nobody can solve so difficult a problem
ഒരു വര്‍ഗത്തെ മുഴുവന്‍
പ്രതിനിതധീകരിക്കുന്നതിനു ഒരു singular
noun - ന് മുന്നില്‍ a/ an
ഉപയോഗിക്കാം
ഉദാഹരണം: An elephant is a big animal
A parrot is
green in colour
Definite ആര്‍ട്ടിക്കിളും ഇതേ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്.
ചെറിയതരത്തിലുള്ള അസുഖങ്ങള്‍ക്ക് മുന്നില്‍ a/ an
ഉപയോഗിക്കണം.
ഉദാഹരണം: Tom has a head ache
വേഗം, വില എന്നിവയെപറ്റി പറയുമ്പോള്‍ per (
ഓരോ) എന്ന അര്‍ത്ഥത്തില്‍ a/
an ഉപയോഗിക്കാം.
ഉദാഹരണം: My brother bought the oranges at Rs 60 a kilo
DEFINITE ARTICLE
Singular nouns, plural nouns, uncountable nouns എന്നീ എല്ലാത്തരം നാമങ്ങളുടെയും കൂടെ the
എന്ന Definite Article ഉപയോഗിക്കാം. ‘one’ എവിടെയെല്ലാം
ഉപയോഗിക്കാം / ഉപയോഗിക്കരുത് എന്നത് സംബന്ധിച്ച നിയമങ്ങള്‍ ചുവടെ
കൊടുത്തിരിക്കുന്നു. അവ നല്ലവണ്ണം മനസ്സിലാക്കിയാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക്
നേടാവുന്നതാണ്.
ലോഹങ്ങളടക്കമുള്ള
ദ്രവ്യങ്ങളുടെ പേരുകള്‍ക്ക് മുന്നില്‍ അവയെകുറിച്ച് പ്രത്യേക സൂചന ഇല്ലെങ്കില്‍ the
ഉപയോഗിക്കുവാന്‍ പാടില്ല.
ഉദാഹരണം: Gold
is a precious metal
Milk is good for
health
ഇവിടെ Gold നും Milk നും മുന്നില്‍ the ചേര്‍ത്തിട്ടില്ല.
എന്നാല്‍ ചുവടെ കൊടുത്തിരിക്കുന്നവയില്‍ Gold, Milk എന്നിവയെകുറിച്ച്
പ്രത്യേകം പരാമര്‍ശിച്ചിരിക്കുകയാണ്.
The gold brought
from South Africa is of better quality
The milk brought
from my uncle’s house has not been used
ഇവിടെ ആദ്യ വാചകത്തില്‍ പറയുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊണ്ട് വന്ന
സ്വര്‍ണത്തെ കുറിച്ചും രണ്ടാമത്തേതില്‍ പറയുന്നത് അമ്മാവന്റെ വീട്ടില്‍ നിന്നും
കൊണ്ടുവന്ന പാലിനെകുറിച്ചുമാണ്.
§ മുന്‍പ് സൂചിപ്പിച്ച ഒരു നാമത്തെകുറിച്ച് വീണ്ടും
പറയേണ്ടിവരുമ്പോള്‍ the ഉപയോഗിക്കണം
ഉദാഹരണം: I saw a man on the road while I was going to my office
The man was very
tall and handsome
§ ഒരു വിഭാഗത്തെ മുഴുവനായി സൂചിപ്പിക്കുവാന്‍ the ഉപയോഗിക്കുന്നു.
ഉദാഹരണം: The Hindu, The Muslim, The Christian, The Sikh
§ പത്രങ്ങള്‍, മാസികകള്‍, തീവണ്ടികള്‍, കപ്പലുകള്‍, കടകള്‍,
ബാങ്കുകള്‍, തിയേറ്ററുകള്‍, പൊതു സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ പേരുകള്‍ക്ക്
മുന്നില്‍ the ഉപയോഗിക്കുന്നു.
The New Indian
Express, The Hindu, The India Today, The Titanic, The Rajadhani Express, The
City Hotel, The UNESCO,The Central Library
( പത്രങ്ങള്‍,
മാസികകള്‍ എന്നിവയുടെ പേരില്‍തന്നെ the ഉണ്ടെങ്കില്‍ മാത്രമേ അതിന് മുന്നില്‍ the ഉപയോഗിക്കേണ്ടതുള്ളു)
§ ചില നാമവിശേഷണങ്ങളെ നാമമാക്കി മാറ്റുവാന്‍ the
ഉപയോഗിക്കുന്നു.
ഉദാഹരണം: The poor are always with us (The poor= the poor people)
Aged, blind,
brave, dead, disabled, educated, elderly, free, handicapped, hungry, injured,
living, needy, opressed, poor, powerful, rich, sick, strong, uneducated,
unemployed, weak, wealth, young –
എന്നി നാമവിശേഷണങ്ങളെ the ഉപയോഗിച്ച് നാമങ്ങളാക്കി മാറ്റാവുന്നതാണ്.
§ വിശുദ്ധ ഗ്രന്ഥങ്ങളുടെ പേരുകള്‍ക്ക് മുന്നില്‍ the
ഉപയോഗിക്കുന്നു.
ഉദാഹരണം: The Bagavat Gita, The Quran, The Bible, The Ramayana
§ Superlative –
കള്‍ക്ക് മുന്നില്‍ the ഉപയോഗിക്കുന്നു.
ഉദാഹരണം: Taj Mahal is the most beautiful building in India
§ ഒരു വാചകത്തിലെ രണ്ട് clause കളിലും
comparative വരുന്നുവെങ്കില്‍ അതിന് മുന്നിലും the ഉപയോഗിക്കുന്നു.
ഉദാഹരണം: The more you eat, the fatter you become
§ ഒറ്റയാനായി നിലകൊള്ളുന്ന വസ്തുക്കളുടെ പേരിനു മുന്നില്‍ the ഉപയോഗിക്കുന്നു.
ഉദാഹരണം: earth, east, equator, heavens, horizon, moon, north, poles, sky, souths,
stars, west എന്നിവയ്ക്ക്
മുന്നില്‍ the ഉപയോഗിക്കുന്നു. എന്നാല്‍ ഇവ ശൈലികളായി വരുന്ന പക്ഷം
അവയുടെ കൂടെ ഉപയോഗിക്കേണ്ട കാര്യമില്ല.
ഉദാഹരണം: come down to earth, on earth etc.
§ ചില collective
noun – കളുടെ മുന്നില്‍ the
ഉപയോഗിക്കുന്നു.
ഉദാഹരണം: The Governement, The Police, The Army
§ സംഗീതോപകരണങ്ങളുടെ പേരുകള്‍ക്ക് മുന്നിലായി the
ഉപയോഗിക്കുന്നു.
ഉദാഹരണം: They play the violin
§ കളികളുടെ പേരുകള്‍ക്ക് മുന്നിലും, breakfast, lunch, dinner, supper എന്നിവയ്ക്ക് മുന്നിലും the
ചേര്‍ക്കാറില്ല എന്നാല്‍ അവയെകുറിച്ച് പ്രത്യേകം പരാമര്‍ശമുണ്ടെങ്കില്‍ the
ഉപയോഗിക്കണം.
ഉദാഹരണം: I don’t watch cricket match.
I am intrested
in the cricket match between india and
pakisthan.
T have my lunch
at 1 pm every day.
The lunch i had
from the indian cofee house is delicious
§ first second third തുടങ്ങിയ
ordinal number ന്റെ കൂടെ the ഉപയോഗിക്കണം.
ഉദാഹരണം: June is the sih month of a year
§ വ്യത്യസ്ഥ സംസ്ഥാനങ്ങള്‍/ ഘടഗങ്ങള്‍ ചേര്‍ന്നതാണ് ഒരു
രാജ്യമെന്ന് അതിന്റെ പേരില്‍ നിന്ന് തന്നെ വ്യക്തമാകുന്നതെങ്കില്‍ അതിന് മുന്നില്‍
the
ഉപയോഗിക്കണം. അത് പോലെ, Republic, Federation, Kingdom എന്നീ പദങ്ങള്‍ക്ക് മുന്നിലും the
ചേര്‍ക്കണം.
ഉദാഹരണം: The USA, The Maldives, The UAE, The United Kingdom, The Republic of
India
§ ശരീരഭാഗങ്ങളുടെ പേരുകളെ കുറിക്കുന്ന വാക്കുകള്‍ക്ക്
മുന്നില്‍ the ഉപയോഗിക്കണം.
ഉദാഹരണം: The heart, the eyes, the hands
§ കനാലുകള്‍, നദികള്‍, കടലുകള്‍, കടലിടുക്കുകള്‍,
സമുദ്രങ്ങള്‍, ദ്വീപസമൂഹങ്ങള്‍, താഴ്വരകള്‍, വനങ്ങള്‍, മരുഭൂമികള്‍, പര്‍വതങ്ങള്‍
എന്നിവയുടെ പേരിനു മുന്നിലായി the ഉപയോഗിക്കണം.
ഉദാഹരണം: The Suez, The Bay of Bengal, the Brahmaputra, the Indonesia, The Sahara,
The Black Forest, The Silent Valley
എന്നാല്‍ ഒറ്റയായി
നിലകൊള്ളുന്ന പര്‍വതങ്ങള്‍, ദ്വീപുകള്‍ എന്നിവയുടെ പേരിനു മുന്നില്‍ the
ഉപയോഗിക്കരുത്.
ഉദാഹരണം: Mount Everest, Cyprus
§ രണ്ട് വ്യക്തികളിലോ, വസ്തുക്കളിലോ നിന്നും
ഒന്നിനെകുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുമ്പോള്‍ the
ഉപയോഗിക്കണം.
ഉദാഹരണം: Tom is the cleverer of the two
§ King, Queen
എന്നീ പദങ്ങള്‍ക്ക് മുന്നില്‍ the
ചേര്‍ക്കാറുണ്ടെങ്കിലും അവയോടുകൂടി രാജവിന്റയോ രാജഞിയുടെയോ
പേര് ചേര്‍ന്ന് വന്നാല്‍ the ചേര്‍ക്കരുത്.
ഉദാഹരണം: The King and the Queen of that country were very ferocious
King Vikramadhitya was the second son of Ujjain’s
king
Gandharvasena of
the paramara dynasty
§ ഒരു വംശത്തേയോ വിഭാഗത്തെയോ മുഴുവനായി ഒരു ഏകവചന നാമത്തെ
സൂചിപ്പിക്കുവാന്‍ the ഉപയോഗിക്കണം.
ഉദാഹരണം: The cow is a useful animal
The rose is the
sweetest of all flowers
( Indefinite
Article ഉം ഇതേ അര്‍ത്ഥത്തില്‍
ഉപയോഗിക്കാറുണ്ട്)
§ ഒരു രാജ്യത്തിന്റയോ സമൂഹത്തിലയോ ജനങ്ങളെ മുഴുവനായി
സൂചിപ്പിക്കുവാന്‍ the ഉപയോഗിക്കണം. എന്നാല്‍ ഒരു രാജ്യത്തെ ഭാഷയുടെ മുന്നില്‍
the ചേര്‍ക്കരുത്.
എന്നാല്‍ ഭാഷയുടെ പേരിനൊപ്പം language എന്നുണ്ടെങ്കില്‍ the
ചേര്‍ക്കണം.
ഉദാഹരണം: The Indians, The Chinese, The French, The English, The
Assamese
The history of
the Sanskrit language is not clear.
§ ദിവസങ്ങള്‍, മാസങ്ങള്‍, ആഘോഷദിവസങ്ങള്‍ എന്നിവയുടെ
മുന്നിലായി the ചേര്‍ക്കരുത്.
ഉദാഹരണം: Sunday, June, Republic Day
§ Car, bus, aeroplane എന്നീ ഗതാഗതത്തിനുപയോഗിക്കുന്ന വാഹനപദങ്ങള്‍ക്ക്
മുന്നില്‍ the ചേര്‍ക്കേണ്ടതില്ല.
ഉദാഹരണം: Tom went to Dublin by aeroplane
Suma travelled
to Kochi by car
§ School, College, Hospital, Prison, Market എന്നി സ്ഥാപനങ്ങളുമായി ബന്ധപെട്ട ആവശ്യത്തിനല്ല ആ
സ്ഥലത്ത് പോകുന്നതെങ്കില്‍ അവയ്ക്ക് മുന്നില്‍ the
ഉപയോഗിക്കുകയും മറിച്ചാണെങ്കില്‍ the
ഉപയോഗിക്കാതിരിക്കുകയും വേണം.
ഉദാഹരണം: My sister goes to school everyday.
I went to the
school to see her.
I went to
hospital yesterday
I went to the
hospital to see my friend who was admitted there
§ Love, life, art, literature തുടങ്ങി പദങ്ങള്‍ക്ക് മുന്നില്‍ the
ചേര്‍ക്കേണ്ടതില്ല.
ഉദാഹരണം: Love is blind
Literature takes
on moral complexity
No comments:
Post a Comment