Latest

an>

Thursday, 15 November 2018

പി എസ് സി യുടെ മേല്ലപ്പോക്കിനെതിരെ സമരവുമായി ഉദ്യോഗാര്‍ത്ഥികള്‍

 

കാറ്റഗറി നമ്പര്‍ 113/2017 പ്രകാരം നടത്തിയ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (വേരിയസ് കമ്പനി/ബോര്‍ഡ്) ലിസ്റ്റ് വൈകുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്ത്. ലിസ്റ്റില്‍ പരമാവധി ആള്‍ക്കാരെ ഉള്‍പ്പെടുത്തി  വേഗത്തില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന ആവശ്യവുമായി നവംബര്‍ 19 ന്  പി.എസ്.സി ആസ്ഥാന ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ച് / ധര്‍ണ്ണ നടത്താന് ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുന്നത് , ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കണക്കിലെടുത്ത്  2017 നവംബര്‍ മാസത്തില്‍ 2 ഫേസ് ആയിട്ടാണ് എക്സാം നടത്തിയത് . പരീക്ഷകഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഷോര്‍ട്ട് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ ഇരുട്ടില്‍ തപ്പുകയാണ്‌ പി.എസ്.സി .
                           കമ്പനി ബോര്‍ഡ് കോര്‍പ്പറേഷനുകളിലേക്ക് കാലാകാലങ്ങളായി നടത്തുന്ന പരീക്ഷകളില്‍ കുറ്റകരമായ അനാസ്ഥയാണ് പി.എസ്.സി വച്ച് പുലര്‍ത്തുന്നത്. 300 ലേറെ ഒഴിവുള്ള  ബിവറേജസ് എല്‍.ഡി.സി പരീക്ഷ നടത്തി രണ്ട് വര്‍ഷം ആയിട്ടും ഷോര്‍ട്ട് ലിസ്റ്റ്  പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2015 ല്‍ നടന്ന അസിസ്റ്റന്റ്റ് സെയില്‍സ്മാന്‍ പരീക്ഷക്കും ഇതേ സ്ഥിതിവിശേഷം ആയിരുന്നു. ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോയ ഉദ്യോഗാര്‍ത്ഥികളുടെ ശ്രമഫലമായാണ്  ലിസ്റ്റ് പുറംലോകം കണ്ടത്. 
                     പി.എസ്.സി യെ നോക്കുകുത്തിയാക്കി വര്‍ഷങ്ങളായി ഭരിക്കുന്ന പാര്‍ട്ടികളുടെ ഇഷ്ടക്കാരെ തിരുകികയറ്റുന്ന പ്രവണത കമ്പനി കോര്‍പ്പറേഷനുകളില്‍ കൂടി വരികയാണ് . പി.എസ്.സി യും ഇതിന് കൂട്ട് നില്‍ക്കുക എന്നാണു ലിസ്റ്റ് വൈകിക്കലിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ മനസ്സിലാക്കുന്നത്. സെപറ്റംബര്‍ മാസം വരെ  കമ്പനി ബോര്‍ഡ് എല്‍.ജി.എസ് തസ്തികയുടെ 300 ലേറെ വേക്കന്‍സികളാണ് പി.എസ്.സി യിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താല്‍കാലികക്കാര്‍ കയ്യടക്കി വെച്ചിരിക്കുന്നതും പൂഴ്ത്തി വെച്ചിരിക്കുന്നതുമായ ഒഴിവുകള്‍ കൂടി കണക്കിലാക്കുമ്പോള്‍ ആയിരത്തോളം വരും ഒഴിവുകള്‍.   

No comments:

Post a Comment