Latest

an>

Wednesday 23 January 2019

സംസ്ഥാനം : നാഗാലാന്റ്


 
 


o   രൂപം കൊണ്ടത് – 1963 ഡിസംബര്‍ 1
o   തലസ്ഥാനം – കൊഹിമ
o   ഔദ്യോഗിക ഭാഷ – ഇംഗ്ലീഷ്, അംഗാമി
o   സംസ്ഥാന പുഷ്പം – റോഡോഡെന്‍ട്രന്‍
o   സംസ്ഥാന മൃഗം – മിഥുന്‍(കാള)
o   സംസ്ഥാന പക്ഷി – ബ്ലിത്തിഗ് ട്രഗോപന്‍
o   പ്രധാന ആഘോഷം – ഗ്രേറ്റ് ഹോണ്‍ബീല്‍ ഫെസ്റ്റിവല്‍
o   പ്രധാന നൃത്തരൂപങ്ങള്‍ - കോക്ക് ഡാന്‍സ്, ഗതിന്‍ഗ്ലിം
o   പ്രധാന നദികള്‍ - ജാന്‍ജി, ധന്‍ശ്രീ
o   പ്രധാന തടാകം – ഷില്ലോയി

o   മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം
o   ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
o   ഫാല്‍ക്കന്‍ ക്യാപ്പിറ്റല്‍ ഓഫ് ദി വേള്‍ഡ് എന്നറിയപ്പെടുന്ന സംസ്ഥാനം
o   ഇന്ത്യയുടെ 16-ാഠ മത്തെ സംസ്ഥാനം
o   ഇംഗീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
o   ശതമാനടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം
o   പഞ്ചായത്തിരാജ് സംവിധാനം നിലവില്‍ ഇല്ലാത്ത സംസ്ഥാനം
o   ‘നാഗന്മാരുടെ നാട്’ എന്നറിയപ്പെടുന്ന സംസ്ഥാനം
o   ജനസംഖ്യ വളര്‍ച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം (-0.4)
o   നെഗറ്റീവ് ജനസംഖ്യ വളര്‍ച്ചാ നിരക്ക് ഉള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
o   ഭക്ഷ്യ സുരക്ഷാ ബില്‍ പ്രാബല്യത്തില്‍ വരാത്ത ഇന്ത്യന്‍ സംസ്ഥാനം
o   പച്ചം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു

Also read> Confidential Assistant Gr II - SR for SC/ST - VARIOUS പരീക്ഷയിലെ ജി.കെ ചോദ്യവും ഉത്തരങ്ങളും

കൊഹിമ
o   നാഗാലാന്റിന്റെ തലസ്ഥാനം
o   തിമോഗ എന്നറിയപ്പെടുന്ന സ്ഥലം
o   രണ്ടാം ലോകമഹായുദ്ധ സ്മാരകം സ്ഥിതിചെയ്യുന്നു
o   കൊഹിമ യുദ്ധം നടന്ന വര്‍ഷം – 1944
o   കിഴക്കിന്റെ സ്റ്റാലിന്‍ ഗ്രേഡ് എന്നറിയപ്പെടുന്നു

o   നാഗാലാന്റിലെ പ്രധാന ഗോത്ര വര്‍ഗം – നാഗന്മാര്‍
o   നാഗന്മാരുടെ റാണി – റാണി ഗെയ്ഡിലു
o   നാഗാലാന്റിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി – സാരമതി കൊടുമുടി
o   നാഗാലാന്റിലെ പ്രധാന ദേശിയോദ്യാനം – ഇന്‍ഡാക്കി ദേശിയോദ്യാനം
o   നാഗാലാന്റിലെ പ്രധാന നദികള്‍ - ദ്വോയാങ്ങ്‌, ജാന്‍ജി, ധന്‍സിറി
o   നാഗാലാന്റിലെ ഏറ്റവും വലിയ നഗരം – ദീമാപ്പൂര്‍
o   നാഗാലാന്റിന്റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് – ഗുവാഹത്തി (ആസാം)
o   ഫാല്‍ക്കന്‍ ക്യാപ്പിറ്റല്‍ ഓഫ് ദി വേള്‍ഡ് എന്നറിയപ്പെടുന്ന സ്ഥലം – നാഗാലാന്റ്
o   ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന നാഗാലാന്റിലെ ഉത്സവം – ഹോണ്‍ബീല്‍ ഫെസ്റ്റിവല്‍
o   ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം – ഗരിഫെമ (നാഗാലാന്റ്)
o   കൊഹിമ യുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് സേനക്കെതിരെ ജപ്പാന്‍ നടത്തിയ സൈനിക നടപടി – ഓപ്പറേഷന്‍ യൂഗോ
o   ഇന്ത്യയിലെ ആദ്യ ഹരിത വില്ലേജ് - ഖോനോമോ

o   നാഗാലാന്റില്‍ നിരോധിച്ച സംഘടന – നാഷണല്‍ സോഷ്യലിസ്റ്റ് കൌണ്‍സില്‍ ഓഫ് നാഗാലാന്റ്
o   2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ അസ്വസ്ഥ സംസ്ഥാനം എന്ന് പ്രഖ്യാപിച്ച സംസ്ഥാനം – നാഗാലാന്റ്
o   2016 ല്‍ തുളുനി ഫെസ്റ്റിവല്‍ ആഘോഷിച്ച സംസ്ഥാനം – നാഗാലാന്റ്
o   അടുത്തിടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33%  സംവരണം അനുവദിച്ച സംസ്ഥാനം – നാഗാലാന്റ്

No comments:

Post a Comment