Latest

an>

Thursday, 29 November 2018

ശ്രീ നാരായണ ഗുരു




                                             
                                                                 
ജനനം - 1856 ആഗസ്റ്റ് 20
ജന്മസ്ഥലം - ചെമ്പഴന്തി (തിരുവനന്തപുരം)
ജന്മഗൃഹം - വയൽവാരം വീട്
കുട്ടിക്കാലത്തെ പേര് - നാരായണൻ
പിതാവ് - മാടനാശാൻ
മാതാവ് - കുട്ടിയമ്മ
ഭാര്യ - കാളിയമ്മ
സമാധിയായ വർഷം - 1928 സെപ്റ്റംബർ 20
(മലയാളമാസം 1104 കന്നി 5)


·       കേരള നവോഥാനത്തിന്റെ പിതാവ് ശ്രീനാരായണഗുരു
·       ശ്രീനാരായണ ഗുരുവിന്റെ ആദ്യരചന ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
·       ഹഠയോഗവിദ്യ ശ്രീനാരായണഗുരുവിന് പകർന്നു നൽകിയ വ്യക്തി തൈക്കാട് അയ്യ
·       ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം 1888
·       അരുവിപ്പുറം സ്ഥിതിചെയ്യുന്ന സ്ഥലം നെയ്യാറ്റിൻകര
·       ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നൽകിയത് ആലുവ അദ്വൈതാശ്രമത്തിൽ വച്ച്
·       ആലുവ അദ്വൈതാശ്രമം മുന്നോട്ടുവയ്ക്കുന്ന ആപ്തവാക്യം ഓം സാഹോദര്യം സർവത്ര
·       ആലുവ അദ്വൈതാശ്രമം സ്ഥിതി ചെയ്യുന്ന നദീതീരം പെരിയാർ
·       സർവ്വമത സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടന്ന വർഷം 1924
·       ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം വിളക്കമ്പലം , കാരമുക്ക് (തൃശൂർ)
·       ശ്രീനാരായണഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം കളവൻ കോട് ക്ഷേത്രം
·       ശ്രീനാരായണ ഗുരുവിൻറെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത സ്ഥലം തലശ്ശേരി
·       ശ്രീനാരായണഗുരുവിന് ജ്ഞാനോദയം ലഭിച്ച സ്ഥലം പിള്ളത്തടം ഗുഹ , മരുത്വാമല
·       മരുത്വാമല സ്ഥിതിചെയ്യുന്ന സ്ഥലം കന്യാകുമാരി
·       ശ്രീനാരായണഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം 1918
·       ശ്രീനാരായണഗുരു രണ്ടാമത് ശ്രീലങ്ക സന്ദർശിച്ച വർഷം 1926

·       ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1922 നവംബർ 22 (ശിവഗിരി)
·       ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1925 മാർച്ച് 12 (ശിവഗിരി)
·       ടാഗോറും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി കുമാരനാശാൻ
·       ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി എൻ കുമാരൻ

·       ശ്രീനാരായണഗുരുവിനെ 150 മത് ജന്മവാർഷികം പ്രമാണിച്ച് റിസർബാങ്ക് 5 രൂപ നാണയം പുറത്തിറക്കിയ വർഷം 2006
·       ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച വ്യക്തി ജി ശങ്കരക്കുറുപ്പ്
·       ശ്രീനാരായണഗുരു സമാധിയായ സ്ഥലം ശിവഗിരി
·       എല്ലാവർഷവും ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്ന മാസം ഡിസംബർ
·       ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്ന സ്ഥലം ഇലവുംതിട്ട (പത്തനംതിട്ട)
·       ശിവഗിരി തീർത്ഥാടനം ആദ്യമായി സംഘടിപ്പിച്ചവർ വല്ലഭശേരി ഗോവിന്ദൻ വൈദ്യർ , റ്റി കെ കിട്ടൻ

·       ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ഗുരുദേവന്റെ ഈ വാക്കുകൾ അരുവിപ്പുറം ക്ഷേത്ര കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്നു

·       ശ്രീനാരായണഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഉദ്ധരണി അടങ്ങിയിരിക്കുന്ന കൃതി ജാതിമീമാംസ

                 എസ്.എൻ.ഡി.പി
·       എസ്എൻഡിപി (ശ്രീ നാരായണ ധർമ്മ പരിപാലനയോഗം) സ്ഥാപിതമായ വർഷം 1903 മെയ് 15
·       എസ്എൻഡിപിയുടെ മുൻഗാമിയായി അറിയപ്പെടുന്ന സംഘടന വാവൂട്ടുയോഗം
·       എസ്എൻഡിപിയുടെ ആജീവനാന്ത കാല അധ്യക്ഷൻ ശ്രീനാരായണഗുരു
·       എസ്എൻഡിപിയുടെ ആദ്യ വൈസ് പ്രസിഡൻറ് ഡോ പൽപ്പു
·       എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി കുമാരനാശാൻ
·       എസ്എൻഡിപിയുടെ മുഖപത്രം വിവേകോദയം
·       എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം യോഗനാദം
·       എസ്എൻഡിപിയുടെ ആസ്ഥാനം കൊല്ലം

   ശ്രീനാരായണഗുരുവിന്റെ പ്രധാന രചനകൾ
·       ശ്രീനാരായണഗുരുവിന്റെ ആദ്യരചന ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
·       ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ച വർഷം 1897
·       ശ്രീനാരായണ ഗുരു ദൈവദശകം രചിച്ച വർഷം 1914
·       ശ്രീനാരായണഗുരു മൊഴിമാറ്റം നടത്തിയ തമിഴ് ഗ്രന്ഥം തിരുക്കുറൽ
·       ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികൾക്ക് സമർപ്പിച്ച രചന നവമഞ്ജരി

                   മറ്റു രചനകൾ


·       ആത്മോപദേശശതകം
·       ദൈവദശകം
·       ജാതിലക്ഷണം
·       കാളി നാടകം
·       ശിവശതകം
·       അദ്വൈതദീപിക 
·       ശ്രീകൃഷ്ണ ദർശനം
·       ജാതിമീമാംസ 
·       ജാതി നിർണ്ണയം
·       കുണ്ഡലിനിപ്പാട്ട്
·       വിനായകാഷ്ടകം
·       ഇന്ദ്രിയവൈരാഗ്യം


·        
ശ്രീനാരായണഗുരുവിനെ സംസ്കൃത രചനകൾ
·       ദർശനമാല
·       ചിദംബരാഷ്ടകം 
·       നിർവൃതിപഞ്ചകം
·       വേദാന്തസൂത്രം

  ശ്രീനാരായണഗുരുവിനെ പ്രശസ്തമായ വചനങ്ങൾ
·       മതമേതായാലും മനുഷ്യൻ നന്നായാൽ മതി
·       വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാകുക
·       മദ്യം വിഷമാണ് അതുണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്
·       ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്
·       അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം  (ആത്മോപദേശശതകത്തിൽ നിന്ന്)
·       ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

·       ഗുരു എന്ന നോവൽ രചിച്ചത് കെ സുരേന്ദ്രൻ
·       നാരായണം എന്ന നോവൽ രചിച്ചത് പെരുമ്പടവം ശ്രീധരൻ
·       നാരായണഗുരുസ്വാമി എന്ന പുസ്തകം രചിച്ചത് എം കെ സാനു
·       ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ യുഗപുരുഷൻ
·       ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ചരിത്രത്തെ അഗാധമാക്കിയ ഗുരു എന്ന കൃതി രചിച്ചത് കെ പി അപ്പൻ
·       യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തത് എം സുകുമാരൻ
·       യുഗപുരുഷൻ എന്ന സിനിമയിൽ ശ്രീനാരായണഗുരുവായി അഭിനയിച്ച നടൻ തലൈവാസൽ വിജയ്
·       ശ്രീനാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് കൈതമുക്ക് തിരുവനന്തപുരം
ശ്രീനാരായണ ഗുരുവിൻറെ ആത്മീയ പിൻഗാമി ശ്രീ ബോധാനന്ദ സ്വാമികൾ
ബോധാനന്ദ സ്വാമിയുടെ യഥാർത്ഥ നാമം വേലായുധൻ
ശ്രീനാരായണഗുരുവിന്റെ  ശിഷ്യനായ വിദേശി ഏണസ്റ്റ് ക്രീക്ക്
1923 ല്‍ നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് നടരാജഗുരു  (പല്പുവിന്റെ രണ്ടാമത്തെ മകൻ)
ശ്രീനാരായണ ഗുരുവിൻറെ സന്ന്യാസി ശിഷ്യൻ  ശിവലിംഗദാസ സ്വാമികൾ


ശ്രീനാരായണഗുരുവും നവോഥാനനായകരും - കണ്ടുമുട്ടലുകൾ
·       ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം 1882 (അണിയൂർ ക്ഷേത്രം)
·       ശ്രീനാരായണഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം 1891 (കായിക്കര)
·       ശ്രീനാരായണഗുരു പല്പുവിനെ കണ്ടുമുട്ടിയ വർഷം 1895 (ബാംഗ്ലൂർ)
·       ശ്രീനാരായണഗുരു അയ്യങ്കാളിയെ കണ്ടുമുട്ടിയ വർഷം 1912 (ബാലരാമപുരം)
·       വാഗ്ഭടാനന്ദനെ  കണ്ടുമുട്ടിയ വർഷം 1914 (അദ്വൈതാശ്രമം)
·       ശ്രീനാരായണ ഗുരു രമണമഹർഷി കണ്ടുമുട്ടിയ വർഷം 1916 (തിരുവണ്ണാമല)
·       രവീന്ദ്രനാഥടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1922 (ശിവഗിരി)
·       മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1925 (ശിവഗിരി)

        പ്രധാനപ്പെട്ട വർഷങ്ങ
·       1881 - അഞ്ചുതെങ്ങിൽ സ്കൂൾ സ്ഥാപിച്ചു
·       1887 - അരുവിപ്പുറത്ത് സ്ഥിര താമസം ആരംഭിച്ചു
·       1888 - അരുവിപ്പുറം പ്രതിഷ്ഠ
·       1898 - അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ചു
·       1901 - തിരുവിതാംകൂർ സർക്കാർ സാമൂഹിക പരിഷ്കർത്താവായും മതാചാര്യൻ ആയും പ്രഖ്യാപിച്ചു
·       1904 - ശിവഗിരി മഠം സ്ഥാപിച്ചു  , കോടതി വ്യവഹാരങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിച്ചു
·       1908 - തലശ്ശേരി ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ
·       1 910 - കോഴിക്കോട് മംഗലാപുരം എന്നിവിടങ്ങളിലെ ക്ഷേത്ര പ്രതിഷ്ഠ
·       1911 - നാഷണൽ സെയ്ന്റ്  ആയി പ്രഖ്യാപിച്ചു
·       1912 - ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠ
·       1913 - ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു
·       1915 - പുലയ വിദ്യാർഥികക്കായി മിശ്രഭോജനം നടത്തി
·       1916 - ആലുവയിൽ സംസ്കൃത സ്കൂൾ സ്ഥാപിച്ചു
·       1920 - തൃശ്ശൂർ കാരമുക്കിൽ നിലവിളക്ക് പ്രതിഷ്ഠ
·       1924 - ആലുവയിൽ സർവ്വ മത സമ്മേളനം (മുദ്രാവാക്യം വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് , അധ്യക്ഷൻ ടി സദാശിവ അയ്യർ)
·       1927 – കണ്ണാടിപ്രതിഷ്ഠ , പള്ളുരുത്തി എസ്എൻഡിപിയോഗം (ഗുരു അവസാനമായി പങ്കെടുത്ത സമ്മേളനം)
·       1908 - ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനുവരി 9


·       കോടതികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന നവോത്ഥാന നായകൻ
·       ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ വ്യക്തി
·       ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
·       ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
·       നൂറ്റാണ്ടിൻറെ മലയാളിയായി മലയാളമനോരമ തിരഞ്ഞെടുത്ത വ്യക്തി
·       കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യക്തി
     ഉത്തരം : ശ്രീനാരായണ ഗുരു

                                                                    

1 comment:

  1. റെയർ ഫാക്ട് അധികം ഉണ്ട്

    ReplyDelete