Latest

an>

Sunday, 25 March 2018

സംസ്ഥാനം - ബീഹാര്‍


                                         


ബീഹാര്‍


Ø വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
Ø ജനസാന്ദ്രതയില്‍ ഒന്നാമതുള്ള സംസ്ഥാനം (1106 ച.കെ.മി)
Ø ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സാക്ഷരത നിരക്കുള്ള സംസ്ഥാനം

Ø രൂപം കൊണ്ടത് – 1950 ജനുവരി 26
Ø തലസ്ഥാനം – പാറ്റ്ന
Ø ഔദ്യോഗിക ഭാഷ – ഹിന്ദി
Ø സംസ്ഥാന വൃക്ഷം – പീപ്പല്‍
Ø സംസ്ഥാന മൃഗം – കാട്ടുപോത്ത്
Ø സംസ്ഥാന പക്ഷി – ഇന്ത്യന്‍ റോളര്‍
Ø പ്രധാന ആഘോഷം – രാംലീല
Ø പ്രധാന നൃത്തരൂപങ്ങള്‍ - ബിദസിയ, ജനജതിന്‍
Ø പ്രധാന നദികള്‍ - കോസി ,ദാമോദര്‍, ഗംഗ, സുവര്‍ണരഖ, ഗന്ധക്, സോണ്‍

 
















Ø ആദ്യമായി ഒരു കൃഷി മന്ത്രിസഭ രൂപീകരിച്ച സംസ്ഥാനം
Ø തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ വനിതകള്‍ക്ക് 50% സംവരണം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം
Ø ഗവണ്മെന്റ് ജോലിയില്‍ വനിതകള്‍ക്ക് 35%സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം
Ø മൈഥിലി ഭാഷ നിലവിലുള്ള സംസ്ഥാനം
Ø വാല്‍മികി നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ø ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ø ഖുദാബക്ഷ് ഒറിയന്റല്‍ പബ്ലിക് ലൈബ്രറിയുടെ ആസ്ഥാനം
Ø ഇന്ത്യയിലെ 18-ാം മത് ടൈഗര്‍ റിസര്‍വ് – വാല്‍മികി നാഷണല്‍ പാര്‍ക്ക്‌
Ø നളന്ദ, വിക്രമശില എന്നിവ സ്ഥിതിചെയ്യുന്നത് – ബീഹാര്‍

പാറ്റ്ന
 



Ø ബീഹാറിന്റെ തലസ്ഥാനം
Ø പ്രാചീനകാലത്ത് പാടലിപുത്രം, കുസുമപുരം, പുരുഷപുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്നു
Ø പാട്നയിലെ വൃത്താകൃതിയില്‍ ഉള്ള ധാന്യക്കലവറ – ഗോള്‍ഘര്‍
Ø ഗാന്ധി മൈതാനം’ സ്ഥിതിചെയ്യുന്നത് – പാറ്റ്ന
Ø പാറ്റ്നയില്‍ കൂടി ഒഴുകുന്ന നദി – ഗംഗ


Ø പാടലീപുത്രം നിര്‍മിച്ചത് – ഉദയന്‍ (ഹര്യങ്ക വംശം)
Ø പാടലിപുത്രം പുതുക്കിപ്പണിതത് – അജാതശത്രു
Ø ആധുനിക പാറ്റ്ന സ്ഥാപകന്‍ - ഷേര്‍ഷാസൂരി
 






Ø പാറ്റ്നയില്‍ ഗംഗക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പ്രധാന പാലം – മഹാത്മാഗാന്ധി സേതു പാലം
Ø സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് ജനിച്ച സ്ഥലം – പറ്റ്ന
Ø ലോക്നായാക് ജയപ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ട്‌ സ്ഥിതിചെയ്യുന്നത് – പറ്റ്ന
Ø ഏഷ്യയിലെ ഡോള്‍ഫിന്‍ പരിശീലന കേന്ദ്രം
Ø നന്ദവംശത്തിന്റെ തലസ്ഥാനം സ്ഥിതിചെയ്തിരുന്നു
Ø ‘ഇന്ത്യയിലെ സാമ്രാജ്യ ശില്‍പികള്‍’ എന്നറിയപ്പെടുന്നത് – നന്ദവംശം
Ø ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈഫൈ ശൃംഖല ഉള്ള പട്ടണം – പാറ്റ്ന
Ø ലോകത്തിലാദ്യമായി ജെന്‍ഡര്‍ വിദ്യാഭ്യാസ ഫെസ്റ്റിവല്‍ നടക്കാന്‍ പോകുന്നത് –പറ്റ്ന


Ø ദേശിയ ഉള്‍നാടന്‍ ജലഗതാഗത ഇന്‍സ്റ്റിറ്റ്യൂട്ട് – പറ്റ്ന (ഗുല്‍സാര്‍ബാഗ് -2004)
Ø ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി – നോയിഡ(ഉത്തര്‍പ്രദേശ് -1986)
Ø കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ - കൊല്‍ക്കത്ത (1967)


ഗയ
 













Ø ഗയ എയര്‍പോര്‍ട്ട്‌ സ്ഥിതിചെയ്യുന്നു
Ø ശ്രീബുദ്ധന് ബോധോദയം ലഭിച്ചത് – ബോധ്ഗയ
Ø ഗയ സ്ഥിതിചെയ്യുന്ന നദീതീരം – നിരഞ്ജന
Ø 2013 -ല്‍ ഭീകരാക്രമണം നടന്ന മഹാബോധി ക്ഷേത്രം സ്ഥിതിചെയ്യുന്നത് – ഗയ
Ø മഹാബോധി വൃക്ഷത്തിലെ ബോധിവൃക്ഷം മുറിച്ചത് – ശശാങ്കന്‍
Ø മഹാബോധി ക്ഷേത്രം യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട വര്‍ഷം – 2002


ചമ്പാരന്‍ & OTHER FACTS




Ø ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായത് – ചമ്പാരന്‍
Ø ചമ്പാരന്‍ സത്യാഗ്രഹം നടന്നത് – 1917
Ø ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന ബീഹാറിലെ സ്ഥലം – സോണിപൂര്‍
Ø സോണിപൂറിലെ കന്നുകാലി മേള നടക്കുന്ന മാസം – കാര്‍ത്തിക പൂര്‍ണ്ണിമ (നവംബര്‍ മാസം)
Ø സിമന്റ് നിര്‍മാണത്തിന് പ്രഷിദ്ധമായ നഗരം –ഡാല്‍മിയ നഗര്‍
Ø ബീഹാറിലെ പ്രധാന ജലവൈദ്യുത പദ്ധതികള്‍ -  കോസി പദ്ധതി, ദാമോദര്‍ വാലി
Ø കോസി പദ്ധതിയില്‍ സഹായിച്ച വിദേശ രാജ്യം – നേപ്പാള്‍
Ø ബീഹാറിനെ വിഭജിച്ച് ജാര്‍ഖണ്ഡ് രൂപികരിച്ചത് – നവംബര്‍ 15 , 2000
Ø ഏത് ഭേതഗതിയിയിലൂടയാണ് ജാര്‍ഖണ്ഡ് രൂപം കൊണ്ടത് – 82-ാം ഭേദഗതി (2000)


Ø ജൈനമത സ്ഥാപകനായ വര്‍ദ്ധമാന മഹാവീരന്‍ ജനിച്ചത് – വൈശാലി
Ø മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം – ജ്രുംഭിക
Ø മഹാവീരന്‍ നിര്‍വ്വാണം പ്രാപിച്ച സ്ഥലം – പവപുരി
Ø ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം – ബോധ്ഗയ
Ø ശ്രീബുദ്ധന്‍ ജനിച്ചത് – ലുംബിനി (നേപ്പാള്‍)
Ø ശ്രീബുദ്ധന്‍ നിര്‍വാണം പ്രാപിച്ചത് – കുശിനഗരം (ഉത്തര്‍പ്രദേശ്)
 











Ø ഇന്ത്യയില്‍ പാറ തുരന്നു നിര്‍മ്മിക്കപ്പെട്ട ഏറ്റവും പഴയ ഗുഹ – ബരാബര്‍ ഗുഹ
Ø ലോകസഭയിലെ ആദ്യ വനിതാ സ്പീക്കര്‍ - മീരാകുമാര്‍
Ø ബീഹാറിന്റെ ദുഖം – കോസി
Ø ഇന്ത്യയുടെ ദുഃഖം – കോസി
Ø ഇന്ത്യയിലേറ്റവും അപകടകാരിയായ നദി – കോസി
Ø ഭോജ്പൂരി ഭാഷ സംസാരിക്കുന്ന സംസ്ഥാനം – ബീഹാര്‍
Ø പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം – ബീഹാര്‍


Ø ബീഹാറിലെ ആദ്യ മുഖ്യമന്ത്രി – കൃഷ്ണ സിംഗ്
Ø ബീഹാറിലെ ആദ്യ ഗവര്‍ണര്‍ - ജയിംസ് സിഫ്റ്റണ്‍
Ø ബീഹാറിലെ ഇപ്പോഴുത്തെ മുഖ്യമന്ത്രി – നിതീഷ്കുമാര്‍
Ø ബീഹാര്‍ ഗവര്‍ണര്‍ ആയതിനു ശേഷം ഇന്ത്യന്‍ രാഷ്ട്രപതി ആയത് – രാംനാഥ് കോവിന്ദ്
 








Ø ഇന്ത്യക്ക് പുറത്ത് ബീഹാര്‍ സ്വദേശികള്‍ കൂടുതല്‍ അധിവസിക്കുന്ന രാജ്യം – മൌറീഷ്യസ്
Ø ബീഹാറില്‍ കണ്ടുവരുന്ന പ്രധാന ഗോത്രവിഭാഗം – മുണ്ട
Ø ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തൂപം – കേസരീയ സ്തൂപം
Ø ബീഹാര്‍ സംസ്ഥാനത്ത് നിന്നും ഒഡീഷയെ വേര്‍പെടുത്തിയത് – 1936 ഏപ്രില്‍ 1
Ø ബീഹാര്‍, ഒഡീഷ പ്രവിശ്യയിലെ അവസാന ഗവര്‍ണര്‍ - ജെയിംസ് ഡേവിഡ് സിഫ്റ്റണ്‍
Ø ബീഹാറിലെ പ്രസിദ്ധമായ ജൈന ക്ഷേത്രം – രാജ്ഗീര്‍
Ø ഇപ്പോഴും നിലവിലുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദുക്ഷേത്രങ്ങളില്‍ ഒന്നായ മുന്ദെശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത് – ബീഹാര്‍


Ø ബീഹാറിലെ ആദ്യ വനിത മുഖ്യമന്ത്രി – റാബ്രി ദേവി
Ø ഒഡീഷയിലെ ആദ്യ വനിത മുഖ്യമന്ത്രി – നന്ദിനി സപ്തതി
Ø ഇന്ത്യയിലെ ആദ്യ വനിത മുഖ്യമന്ത്രി – സുചേതാ കൃപലാനി

 





Ø മുന്ദെശ്വരി ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി – ശിവനും ശക്തിയും
Ø 1857 –ലെ സ്വാതന്ത്ര്യസമരത്തിന് ബീഹാറില്‍ നേതൃത്തം നല്‍കിയത് – കണ്‍വര്‍ സിംഗ്
Ø ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വന്ദ്യവയോധികന്‍ - കണ്‍വര്‍ സിംഗ്
Ø ലോക പ്രശസ്ത ഷഹനായി വിദ്വാനായിരുന്ന ഉസ്താദ് ബിസ്മില്ലാഖാന്റെ ജന്മസ്ഥലം – ബിഹാര്‍


Ø പൂര്‍ണ്ണ മധ്യനിരോധനം നടപ്പിലാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം – ബീഹാര്‍ ( ഒന്നാമത് ഗുജറാത്ത്)
Ø ബീഹാറില്‍ മധ്യ നിരോധനം നടപ്പിലാക്കിയ മുഖ്യമന്ത്രി – നിതീഷ് കുമാര്‍
Ø ബീഹാറില്‍ പൂര്‍ണ്ണ മദ്യനിരോധനം നിലവില്‍ വന്നത് – ഏപ്രില്‍ 1, 2016
 









Ø ബിസ്മില്ലാഖാന് ഭാരതരത്ന ലഭിച്ച വര്‍ഷം – 2001
Ø കേന്ദ്ര ഗവണ്മെന്റിന്റെ ഉദയ് പദ്ധതിയില്‍ ചേര്‍ന്ന ആറാമത് സംസ്ഥാനം – ബീഹാര്‍
Ø മഹാബോധി ക്ഷേത്രത്തിന് ശേഷം UNESCO ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ബീഹാറില്‍ നിന്നുള്ള രണ്ടാമത്തെ സ്മാരകം – നളന്ദ മഹാവീര (2016)
Ø ജി.എസ്.ടി ബില്‍ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം – ബീഹാര്‍ (ഒന്നാമത് ആസാം)
Ø മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ ദേശിയ അവാര്‍ഡ് നേടിയ ബീഹാറിലെ ജല സംരക്ഷണ പദ്ധതി – പ്രോജക്ട് ജല്‍ സഞ്ചയ്‌
Ø അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫറന്‍സ് ബീഹാറില്‍ ഉദ്ഘാടനം ചെയ്തത് – ദലൈലാമ (2017 മാര്‍ച്ച് 17)
Ø ബീഹാറില്‍ നിന്നും പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം – ബീഹാര്‍ ബന്ധു (1872)
Ø ബീഹാര്‍ ബന്ധു പത്രത്തിന്റെ സ്ഥാപകന്‍ - കേശവ് റാം ഭട്ട
Ø സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന ബീഹാറിലെ സ്ഥലം – സീതാമാര്‍ഹി ജില്ല (പ്രാചീനകാലത്ത് മിഥില പ്രവിശ്യ –ഇന്നത്തെ ബീഹാര്‍)
Ø ബീഹാറില്‍ നീലം കര്‍ഷകര്‍ നയിച്ച സമരം – ചമ്പാരന്‍ സമരം
Ø ചമ്പാരന്‍ സമരത്തിന്റെ പ്രാദേശിക നേതാവ് – രാജ്‌കുമാര്‍ ശുക്ല
Ø ബീഹാറിലെ നളന്ദ, വിക്രമശില എന്നീ സര്‍വകലാശാലകള്‍ തീവെച്ച് നശിപ്പിച്ച ആക്രമണകാരി – മുഹമ്മദ്‌ ബിന്‍ ഭക്തിയാര്‍ ഖില്‍ജി
Ø ബീഹാര്‍ നിയമ നിര്‍മാണ സഭ – ദ്വിമണ്ഡല നിയമനിര്‍മ്മാണ സഭ
Ø ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയായ രാജേന്ദ്ര പ്രസാദിന്റെ ജന്മസ്ഥലം – സിറോദേയ് (ബീഹാര്‍)
Ø ബീഹാര്‍ വിഭൂതി എന്നറിയപ്പെടുന്നത് – അനുരാഗ് നാരായണ്‍ സിംഗ്
Ø ജഗജീവന്‍ റാമിന്റെ ജന്മസ്ഥലം – ആര (ബീഹാര്‍)
Ø ലോക്നായക് എന്നറിയപ്പെടുന്നത് – ജയപ്രകാശ് നാരായണ്‍
Ø രാജ്ഗീര്‍ കുന്നുകള്‍ കാണപ്പെടുന്നത് – ബീഹാര്‍
           
        








No comments:

Post a Comment