Latest

an>

Friday, 24 November 2017

എന്താണ് കട്ടോഫ് മാർക്ക്


എന്താണ് കട്ടോഫ് മാർക്ക്  ... പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഒരു ഉദ്യോഗാർത്ഥിക്ക്  ആദ്യമേ ഉണ്ടാവുന്ന ഒരു സംശയമാണിത്. പല പരീക്ഷകൾക്കും പല കട്ടോഫ് മാർക്ക്. വളരെ ലളിതമായി പറഞ്ഞാൽ ഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയിലേക്ക് നടന്ന എൽഡിസി പരീക്ഷ തന്ന നോക്കുക പരീക്ഷ കഴിഞ് പിഎസ്‌സി യോഗം  കൂടും പ്രസ്തുത യോഗത്തിൽ ആ പരീക്ഷയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗാർത്ഥികളുടെ എണ്ണത്തെക്കുറിച്ച് ചർച്ച ചെയ്യും.

പല മാനദണ്ഡങ്ങൾ ഉണ്ട് ആ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട എണ്ണം തീരുമാനിക്കാൻ. ചില അവസരങ്ങളിൽ നിലവിൽ ആ തസ്തികയിൽ ഉള്ള ഒഴിവിന്റെ 5 ഇരട്ടി ആൾക്കാരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തും  മറ്റ് ചില അവസരങ്ങളിൽ ആ തസ്തികയുടെ മുൻപുള്ള ലിസ്റ്റിൽ നിന്ന് ഓപ്പൺ കാറ്റഗറിൽ പോയ അവസാന റാങ്കിന്റെ മൂന്നിരട്ടി അങ്ങനെ പല മാനദണ്ഡങ്ങൾ ഉണ്ട്.(*മെയിൽ ലിസ്റ്റിന് ആനുപാതികമായി സംവരണ വിഭാഗത്തെ ഉൾപ്പെടുത്തി സപ്പ്ളിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിയ്ക്കും)  1700 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപെടുത്താൻ തീരുമാനിച്ചു എന്ന് കരുതുക 1700 ആമത്ത ആൾ വാങ്ങിയ മാർക്കാണ് ആ പരീക്ഷയുടെ കട്ടോഫ് മാർക്ക്. സ്വാഭികമായും ഒരു സംശയം അവിടെ വരാം 1700 ആമത്തെ ആളിനും 1750  വരയുള്ള ആൾക്കാർക്കും  ഒരേ മാർക്കാണെങ്കിലോ ബാക്കി ആൾക്കാരെ ഒഴിവാക്കുമോ എന്ന്  അത്തരം അവസരങ്ങളിൽ അവരേയും ഉൾപ്പെടുത്തി ആണ് ലിസ്റ്റ് തയാറാക്കുക.(*കട്ടോഫ് മാർക്കിന് താഴ്ചയുള്ള സംവരണ വിഭാഗങ്ങളെ ഉൾപ്പെടുത്തി ആണ് സപ്പ്ളി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഓരോ വിഭാഗത്തിനും ഓരോ ലിസ്റ്റ് ആണ് പ്രസിദ്ധീകരിക്കുന്നത് . മെയിൻ ലിസ്റ്റിൽ പ്രസ്തുത വിഭാഗത്തിന്റെ അഭാവത്തിൽ സപ്ലി  ലിസ്റ്റിൽ നിന്ന് ആൾക്കാരെ എടുക്കും  ) ആദ്യമേ തന്ന നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്  ഒരിക്കലും ഒരു പരീക്ഷയുടെയും കട്ടോഫ് മാർക്ക് മുൻകൂട്ടി പറയാൻ പറ്റില്ല അതിൽ ഉൾപെടുത്തേണ്ട ആൾക്കാരുടെ എണ്ണം അനുസരിച്ച് അത് വ്യത്യാസപ്പെടും. കുറച്ച് ആൾക്കാർ മാത്രം ഉൾപ്പെട്ട ലിസ്റ്റ് ആണെങ്കിൽ കട്ടോഫ് ഉയർന്നിരിക്കും. കൂടുതൽ പേരെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ കട്ടോഫ് താഴ്ന്നിരിക്കും 

No comments:

Post a Comment