Latest

an>

ഉപദ്വീപിയ നദികള്‍


            
·       ഉപദീപിയ നദികളിൽ ഭൂരിഭാഗം നദികളുടെയും ഉത്ഭവസ്ഥാനം പശ്ചിമഘട്ടം
·       പ്രധാന ഉപദീപിയ നദികൾ നർമ്മദ, താപ്തി, ഗോദാവരി, കൃഷ്ണ, കാവേരി, മഹാനദി
·       പടിഞ്ഞാറോട്ടൊഴുകുന്ന ഉപദീപിയ നദികൾ നർമദ, തപ്തി
·       നർമദ, തപ്തി നദികളുടെ പതന സ്ഥാനം അറബിക്കടൽ
                                         നർമ്മദ
·       നർമ്മദാ നദിയുടെ ഉത്ഭവസ്ഥാനം അമർഖണ്ഡക് കുന്നുകളിലെ മൈക്കലാ പർവ്വതനിരകൾ (മധ്യപ്രദേശ്)
·       പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപിയ നദികളിൽ ഏറ്റവും വലിയ നദി
·       ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന പ്രധാന നദി
·       പ്രാചീനകാലത്ത് രേവ എന്നറിയപ്പെട്ടിരുന്ന നദി
·       വിന്ധ്യ - സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി
·       ഇന്ത്യയെ തെക്കേ ഇന്ത്യ എന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി
·       മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി
·       സർദാർ സരോവർ ഡാം, ദുവാന്ദർ വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി നർമ്മദ
·       നർമ്മദാ നദിയുടെ നീളം - 1312 കിമി
·       നർമദാ നദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ - മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര
·       നർമ്മദാ നദിയുടെ പ്രധാന പോഷക നദികൾ - താവ, ബൻജാർ
·       നർമ്മദാ നദിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ - ഹോഷന്ഗബാദ്, ജബൽപൂർ, ഓംകാരേശ്വർ, മാൻഡ്ല
·       നർമ്മദാ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ട് - സർദാർ സരോവർ അണക്കെട്ട്
·       ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന നദി - നർമ്മദ
·       കൻഹ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന നദീതടം - നർമ്മദ
·       ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിന് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ച പരിസ്ഥിതി സംഘടന - നർമ്മദാ ബച്ചാവോ ആന്തോളൻ
·       നർമ്മദാ ബച്ചാവോ ആന്തോളൻ സംഘടനയുടെ നേതാവ് - മേധാ പട്കർ
·       മേധാപട്കർ രൂപീകരിച്ച പാർട്ടിയുടെ പേര് - പീപ്പിൾ പൊളിറ്റിക്കൽ ഫ്രണ്ട്
·       നർമ്മദയുടെ ഏറ്റവും നീളം കൂടിയ പോഷകനദി - താവ
·       റുഡ്യാർഡ് ക്ലിപ്പിംങ്ങിന്റെ  “ദി ജംഗിൾബുക്കില്‍” പരാമർശിക്കുന്ന ദേശീയോദ്യാനം - കൻഹ ദേശീയോദ്യാനം



താപ്തി
·       താപ്തി നദിയുടെ ഉത്ഭവം - സത്പുര നിലയിലെ മുൾട്ടായി റിസർവ് വനം (മധ്യപ്രദേശ്)
·       പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി - താപ്തി
·       താപ്തി നദിയുടെ നീളം - 724 കിമി
·       താപ്തി നദി തീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന പട്ടണം - സൂററ്റ്
·       താപി എന്ന പേരിൽ അറിയപ്പെടുന്ന നദി - താപ്തി
·       ഉകായ്, കക്രാപ്പാറ ഡാമുകൾ സ്ഥിതിചെയ്യുന്ന നദി - താപ്തി
·       ഗുജറാത്തിലെ ഗൾഫ് ഓഫ് കാംബെയിൽ വെച്ച്  അറബിക്കടലിൽ പതിക്കുന്ന നദി - താപ്തി

മഹാനദി
·       മഹാനദിയുടെ ഉത്ഭവം – സിഹാവ, അമർഖണ്ഡക് കൊടുമുടി (ഛത്തീസ്ഗഡ്)
·       മഹാനദിയുടെ നീളം - 858 കിമി
·       ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി - മഹാനദി
·       മഹാനദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ - ഒഡീഷ , മധ്യപ്രദേശ്
·       മഹാനദിയുടെ പ്രധാന പോഷകനദികൾ - ഷിയോനാഥ്, ഇബ്‌, ടെൽ
·       ഇന്ത്യയിൽ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യ നദി - ഷിയോനാഥ്
·       മഹാനദിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ - സാമ്പൽപൂർ, കട്ടക്ക്
·       പാരദ്വീപ് തുറമുഖം മഹാനദിയുടെ തീരത്താണ്
·       മഹാനദിയുടെ കൂടുതൽ ഭാഗവും ഒഴുകുന്നത് - ഛത്തീസ്ഗഡിലൂടെയാണ്

കൃഷ്ണ
·       ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപിയ നദി
·       പാതാള ഗംഗ, തെലുങ്കു ഗംഗ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി
·       അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി
·       കൃഷ്ണാ നദിയുടെ ഉത്ഭവം - മഹാബലേശ്വർ (മഹാരാഷ്ട്ര)
·       കൃഷ്ണ നദിയുടെ നീളം - 1400 കി.മി
·       കൃഷ്ണ നദിയിൽ നിന്നും ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി - തെലുങ്ക് ഗംഗ പദ്ധതി
·       കൃഷ്ണ നദിയുടെ പ്രധാന പോഷക നദികൾ - തുംഗഭദ്ര, കൊയ്ന, ഭീമ, ഗൗഡപ്രഭ, മാലപ്രഭ, പാഞ്ച്ഗംഗ, മുസി
·       ഹൈദരാബാദ് സ്ഥിതിചെയ്യുന്ന നദീതീരം – മുസി
·       കൃഷ്ണ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ടുകൾ - നാഗാർജുനസാഗർ, അലമാട്ടി
·       കൃഷ്ണ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്

  
കാവേരി
·       ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി
·       ഇന്ത്യയിലെ ആദ്യ ഡാമായ ഗ്രാൻഡ് ഡാം സ്ഥിതി ചെയ്യുന്ന നദി
·       കാവേരി നദിയുടെ ഉത്ഭവസ്ഥാനം - പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകൾ (തലക്കാവേരി, കർണാടകത്തിലെ കുടക് ജില്ല)
·       കാവേരി നദിയുടെ നീളം - 800 കിമി
·       കാവേരി നദിയിലെ പ്രധാന വെള്ളച്ചാട്ടം - ഹൊഗനക്കൽ
·       കാവേരി നദി തീരത്തെ പ്രധാന പട്ടണങ്ങൾ - ശ്രീരംഗപട്ടണം, തഞ്ചാവൂർ, ഈറോഡ്,  നാമക്കൽ, മേട്ടൂർ
·       കാവേരി നദിയുടെ പ്രധാന പോഷക നദികൾ - ഹരംഗി, ഭവാനി, കബനി, ലക്ഷ്മണതീർത്ഥം, അർക്കാവതി, പാമ്പാർ, അമരാവതി
·       കേരളത്തിലൂടെ ഒഴുകുന്ന കാവേരി നദിയുടെ പ്രധാന പോഷക നദികൾ -  കബനി, ഭവാനി, പാമ്പാർ
·       കർണാടകത്തിലെ മൈസൂരിൽ കാവേരി നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഡാം - കൃഷ്ണരാജസാഗർ


     ഗോദാവരി
·       ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
·       ഏറ്റവും നീളം കൂടിയ ഉപദ്വീപിയ നദി
·       പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി
·       വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി
·       ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനം - നാസിക്കിലെ ത്രയംബക കുന്നുകളിൽനിന്ന് (മഹാരാഷ്ട്ര)
·       ഗോദാവരിയുടെ നീളം - 1465 കിമി
·       ഗോദാവരിയുടെ പ്രധാന പോഷകനദികൾ - പൂർണ്ണ, ഇന്ദ്രാവതി, മഞ്ജീര, ശബരി, പ്രാൻഹിത
·       ഗോദാവരി തീരത്തെ പ്രധാന പട്ടണങ്ങൾ -  നാസിക്, നിസാമാബാദ്



No comments:

Post a Comment